Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 3:09 PM GMT Updated On
date_range 2017-05-03T20:39:41+05:30ഗ്രാമവികസനം സമയബന്ധിതമായി നടപ്പാക്കണം –ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsമലപ്പുറം: ജില്ലയിൽ കേന്ദ്രാവിഷ്കൃത വികസന പദ്ധതികൾ കാര്യക്ഷമമാക്കുന്നതിൽ ജനപ്രതിനിധികൾ ഉദ്യാഗസ്ഥരോടൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും ഗ്രാമവികസനം സമയബന്ധിതമായി നടപ്പാക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൻസാദ് ആദർശ് ഗ്രാമ യോജനയിലേക്ക് ചാലിയാർ, കൽപകഞ്ചേരി ഗ്രാമപഞ്ചായത്തുകളെ കൂടി തെരഞ്ഞെടുത്തതായി എം.പി അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും അനുയോജ്യമായ പ്രോജക്ടുകൾ തയാറാക്കുന്നതിനും എം.പി നിർദേശിച്ചു. വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും യോഗം തീരുമാനിച്ചു. പദ്ധതി നിർവഹണത്തിൽ നേരിടുന്ന തടസ്സങ്ങൾ മാറ്റുന്നതിന് ഉദ്യോഗസ്ഥർ സമയബന്ധിതമായ നിർദേശം നൽകണമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളായ എം.ജി.എൻ.ആർ.എ.ജി.എസ്, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷൻ, ഡി.ആർ.ഡി.എ അഡ്മിനിസ്േട്രഷൻ, ദേശീയ കുടുംബ സഹായനിധി, എ.ആർ.ഡബ്ല്യു.എസ്.പി, അന്നപൂർണ, എൻ.എച്ച്.എം പദ്ധതികൾ, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമ ലൈവ് ലി ഹുഡ് മിഷൻ സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികൾ എന്നിവയുടെയും അവലോകനമാണ് നടന്നത്. പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, െഡപ്യൂട്ടി കലക്ടർ വി. രാമചന്ദ്രൻ, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. ബാലഗോപാൽ, എൻ.എച്ച്.എം േപ്രാഗ്രാം ഓഫിസർ ഡോ. വിനോദ്, ദാരിദ്യ്ര ലഘൂകരണ വിഭാഗം അസി. പ്രോജക്ട് ഓഫിസർ പ്രീതിമേനോൻ എന്നിവർ സംസാരിച്ചു.
Next Story