Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ​​സു​​കൾ വീ​​ണ്ടും...

ബ​​സു​​കൾ വീ​​ണ്ടും സി​​നി​​മാകൊട്ടക

text_fields
bookmark_border
കോ​​ട്ട​​ക്ക​​ൽ: മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് നി​​യ​​മ​​ങ്ങ​​ളെ വെ​​ല്ലു​​വി​​ളി​​ച്ച്​ സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്​​​റ്റോ​​പ്​ ബ​​സു​​ക​​ളി​​ൽ വീ​​ണ്ടും സി​​നി​​മ പ്ര​​ദ​​ർ​​ശ​​നം. ഡ്രൈ​​വ​​റു​​ടെ പി​​റ​​കി​​ലും ഇ​​ട​​തു​​വ​​ശ​​ത്തു​​മാ​​യി ര​​ണ്ട് എ​​ൽ.​​സി.​​ഡി​​ക​​ളി​​ലാ​​ണ്​ പ്ര​​ദ​​ർ​​ശ​​നം. ബ​​സു​​ക​​ളി​​ൽ വി​​ഡി​​യോ, ഓ​​ഡി​​യോ സം​​വി​​ധാ​​ന​​ങ്ങ​​ൾ പാ​​ടി​​ല്ലെ​​ന്നാ​​ണ് ച​​ട്ടം. നേ​​ര​​ത്തേ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​ത്ത​​രം ബ​​സു​​ക​​ൾ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. 5000 രൂ​​പ​​യാ​​ണ് പി​​ഴ​​യീ​​ടാ​​ക്കി​​യി​​രു​​ന്ന​​ത്. എ​​ൽ.​​സി.​​ഡി മാ​​റ്റി​​യ​​തി​​നു​​ശേ​​ഷം ബ​​സ് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നാ​​ണ്​ അ​​ന്ന്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഇ​​തോ​​ടെ ഒ​​ഴി​​വാ​​ക്കി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് വീ​​ണ്ടും ഇ​​ടം പി​​ടി​​ച്ച​​ത്. കോ​​ഴി​​ക്കോ​​ട്^​​തൃ​​ശൂ​​ർ റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ബ​​സു​​ക​​ളി​​ലാ​​ണി​​വ. യാ​​ത്ര​​ക്കാ​​രെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​ണി​​തെ​​ന്നാ​​ണ് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്. ഡ്രൈ​​വ​​റു​​ടെ ശ്ര​​ദ്ധ തി​​രി​​ക്കു​​ന്ന​​തും യാ​​ത്ര​​ക്കാ​​ർ, കു​​ഞ്ഞു​​ങ്ങ​​ൾ എ​​ന്നി​​വ​​ർ​​ക്ക് അ​​രോ​​ച​​ക​​മാ​​കു​​ന്ന ത​​ര​​ത്തി​​ലു​​മു​​ള്ള ശ്ര​​വ​​ണ^​​ദൃ​​ശ്യ മാ​​ധ്യ​​മ​​ങ്ങ​​ൾ ബ​​സി​​ൽ പാ​​ടി​​ല്ലെ​​ന്നാ​​ണ് 1998ൽ ​​ഇ​​റ​​ങ്ങി​​യ ഉ​​ത്ത​​ര​​വി​​ൽ അ​​നു​​ശാ​​സി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം ബ​​സു​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story