Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 2:55 PM GMT Updated On
date_range 29 March 2017 2:55 PM GMTപി.കെ. കുഞ്ഞാലിക്കുട്ടിയുടെ മഞ്ചേരി മണ്ഡലം പര്യടനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
മഞ്ചേരി: മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മഞ്ചേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ബുധനാഴ്ച തുടക്കമാകും. എടപ്പറ്റ പഞ്ചായത്തിലെ ബാലവാടിപ്പടിയില്‍ രാവിലെ ഒമ്പതിന് ഉദ്ഘാടനം നടക്കും. യു.ഡി.എഫ് സംസ്ഥാന, -ജില്ല നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് 9.30 വെള്ളിയഞ്ചേരി, 10ന് ചേരിലപ്പറമ്പ്, 10.30ന് ആഞ്ഞിലങ്ങാടി, 11ന് മൂനാടി, 12 ഏപ്പിക്കാട്, 12.30 എടപ്പറ്റ ജങ്ഷന്. ഉച്ചക്ക് ശേഷമുള്ള പര്യടനം മൂന്നിന് കീഴാറ്റൂര്‍ പഞ്ചായത്തിലെ മണ്ണാര്‍മല ജങ്ഷനില്‍നിന്ന് ആരംഭിക്കും. 3.30 പട്ടിക്കാട് 18, നാല് മണിക്ക് ആക്കപ്പറമ്പ്, 4.30ന് അരിക്കണ്ടംപാക്ക്, ഒറവമ്പുറം. വൈകീട്ട് അഞ്ചിന് പാണ്ടിക്കാട് ടൗൺ, 5.15ന് കിഴക്കേ പാണ്ടിക്കാട്, 5.30ന് പൂളമണ്ണ, 5.45ന് ഒടോമ്പറ്റ, ആറ് മണിക്ക് ചെമ്പ്രശ്ശേരി ഈസ്റ്റ്, 6.15ന് താലപ്പൊലിപ്പറമ്പ്, 6.30ന് കൊടശ്ശേരി, 6.45ന് ചുങ്കത്ത്, ഏഴ് മണിക്ക് തറിപ്പടി, 7.15ന് തമ്പാനങ്ങാടി, 7.20ന് വള്ളുവങ്ങാട്. 7.30ന് മഞ്ചേരി നെല്ലിക്കുത്ത് പാലം, 7.35ന് നെല്ലിക്കുത്ത് അങ്ങാടി, 7.40ന് താമരശ്ശേരി, 7.45ന് കുട്ടിപ്പാറ, 7.55ന് എലമ്പ്ര, എട്ട് മണിക്ക് തോട്ടുപൊയില്‍, 8.05ന് കച്ചേരിപ്പടി, 8.10ന് പയ്യനാട് അങ്ങാടി, 8.15ന് ആമയംകൊട്, 8.20ന് മുക്കം, 8.30ന് വടക്കാങ്ങര, 8.35ന് പിലാക്കല്‍, 8.45ന് പുല്ലഞ്ചേരി, 8.50ന് വേട്ടേക്കോട്, 8.55ന് വെള്ളാരങ്കല്ല്, ഒമ്പത് മണിക്ക് വായ്പാറപ്പടി, 9.05ന് മുട്ടിപ്പാലം, 9.15ന് മുള്ളമ്പാറ, 9.25ന് നറുകര, 9.30ന് പട്ടര്‍കുളത്ത് സമാപനം. മണ്ഡലത്തില്‍ ശേഷിച്ച പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പര്യടനം ഏപ്രില്‍ അഞ്ചിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story