Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലാസ്​റ്റിക്ക്​​...

പ്ലാസ്​റ്റിക്ക്​​ വിമുക്​ത ഗ്രാമസന്ദേശവുമായി ഒഴുകൂർ സ്വയം സഹായ സംഘം

text_fields
bookmark_border
കൊണ്ടോട്ടി: ‘ശുചിത്വസുന്ദര ഗ്രാമം’ സൃഷ്ടിക്കാനായി ഒഴുകൂർ സ്വയം സഹായക സംഘത്തിെൻറ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി. ആദ്യഘട്ടമായി ഗ്രാമത്തിലെ മുഴുവൻ വീടുകളിലും തുണിസഞ്ചികൾ വിതരണം ചെയ്തു. പ്രദേശത്തെ വീടുകളിൽനിന്നുതന്നെ ശേഖരിച്ച പഴയ പാൻറ്സുകൾ ഉപയോഗിച്ചാണ് സഞ്ചികൾ നിർമിച്ചത്. പ്ലാസ്റ്റിക്ക് ക്യാരിബാഗ് ഉപയോഗം പരമാവധി കുറക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ കടകളിലും തുണിസഞ്ചികൾ വെച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് മൊറയൂർ ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബുഷ്റ പാവുക്കാടൻ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ജി പ്രസിഡൻറ് ആർ.കെ. ദാസ്, സെക്രട്ടറി നൗഷാദലി, പി. സജീവ് കുമാർ, എം. ശിഹാബ്, എ.വി. സുന്ദരൻ, എ.കെ. സുരേന്ദ്രൻ, എം. സുബൈർ, കെ. രതീഷ്, എ. ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story