Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2017 12:57 PM GMT Updated On
date_range 2017-03-22T18:27:41+05:30പരാതികളും അനുമതികളും ഒാൺലൈൻ
text_fieldsമലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച പരാതി ഓൺലൈനായി നൽകാൻ ഇ^പരിഹാര സോഫ്റ്റ്വെയർ തയാറായി. ജനങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും ഐ.ടി മിഷൻ തയാറാക്കിയ ഈ സോഫ്റ്റ്വെയർ വഴി പരാതി നൽകാം. e-pariharam. kerala.gov.in വിലാസത്തിലാണ് പരാതി നൽകേണ്ടത്. പരാതികൾ നേരിട്ട് ടൈപ്പ് ചെയ്യുകയോ എഴുതി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയോ ആവാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ഓൺലൈനായി അനുമതി നൽകുന്നതിനുള്ള സംവിധാനം ‘ഇ-അനുമതി’യും പ്രവർത്തന സജ്ജമാണ്. വാഹനങ്ങൾ, മൈക്ക് പെർമിഷൻ, പൊതുയോഗങ്ങൾ, റാലികൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും സോഫ്റ്റ്വെയർ വഴി അപേക്ഷ നൽകാം. e-anumathi.kerala.gov.in ആണ് വിലാസം. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് വിഭാഗം പരിശീലനം നൽകി. എൻ.ഐ.സി ജില്ല ഓഫിസർ കെ.പി. പ്രതീഷ്, ജില്ല ഐ.ടി സെൽ കോഒാഡിനേറ്റർ എ.ഇ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story