Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ഴ​ൽ കി​ണ​ർ...

കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ച​പ്പോ​ൾ... ഒരു കി​ണ​റ്റി​ൽ വെ​ള്ളം പൊ​ങ്ങി, മ​റ്റൊ​ന്നി​ൽ താ​ഴ്ന്നു

text_fields
bookmark_border
പു​ലാ​മ​ന്തോ​ൾ: കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡ് കാ​വു​വ​ട്ട​ത്ത് വേ​ങ്ങാ​ട്ട് പ​ള്ളി​യാ​ലി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ച​പ്പോ​ൾ അ​ത്ഭു​ത കാ​ഴ്ച​ക​ൾ. കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം തു​ട​ങ്ങി 60 അ​ടി​യാ​യ​തോ​ടെ വെ​ള്ളം കാ​ണു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ നൂ​റു മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ഞ്ഞി​പ്പ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ മ​റ്റൊ​രു കു​ഴ​ൽ കി​ണ​റ്റി​ൽ​നി​ന്നും വെ​ള്ളം ഉ​യ​ർ​ന്നു​പൊ​ങ്ങി. ഏ​ക​ദേ​ശം പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളി ഒ​ഴു​കി​യ​ത്. നാ​ട്ടു​കാ​ർ​ക്ക് ഇ​തൊ​രു അ​ദ്​​ഭ​ത​ക്കാ​ഴ്ച​യാ​വു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​പ്പ​യു​ടെ വീ​ട്ടി​ലെ കു​ഴ​ൽ കി​ണ​ർ നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ തൊ​ട്ട​ടു​ത്ത മൂ​ടോ​ത്തി​ങ്ങ​ൽ ഇ​ബ്രാ​ഹീ​മി​െൻറ വീ​ട്ടു​മു​റ്റ​ത്തെ കു​ഴ​ൽ​കി​ണ​റ്റി​ലെ വെ​ള്ളം താ​ഴ്ന്നു. ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. എ​ന്താ​യാ​ലും വേ​ങ്ങാ​ട് പ​ള്ളി​യാ​ലി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വെ​ള്ളം ല​ഭി​ച്ച​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
Show Full Article
TAGS:LOCAL NEWS 
Next Story