Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2017 2:56 PM GMT Updated On
date_range 2017-03-21T20:26:55+05:30നേതാക്കളുടെ സംഗമവേദിയായി യു.ഡി.എഫ് കൺവെൻഷൻ
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശ പത്രിക സമർപ്പണത്തെ തുടർന്ന് ചേർന്ന യു.ഡി.എഫ് കൺവെൻഷൻ കേരളത്തിലെ യു.ഡി.എഫ് നേതാക്കളുടെ സംഗമവേദിയായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാഷിസം രാജ്യത്തെ കാർന്നുതിന്നുന്ന സാഹചര്യത്തിൽ മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ യു.ഡി.എഫ് ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വർഗീയവാദിയായ യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയത് രാജ്യം ഗുരുതര വിപത്തിലേക്ക് പോകുന്നതിെൻറ സൂചനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒാരോദിവസവും പത്രമെടുക്കുേമ്പാൾ എൽ.ഡി.എഫ് സർക്കാർ ‘ശരിയാക്കുന്ന’തെന്താണെന്ന് മനസ്സിലാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പട്ടുമെത്തയിൽ കിടക്കാനല്ല ഡൽഹിയിലേക്ക് പോകുന്നതെന്നും മുൾക്കൂനയിലൂടെ നടക്കാനാണെന്ന ബോധ്യം തനിക്കുണ്ടെന്നും സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കെ. ശങ്കരനാരായണൻ, പി.പി. തങ്കച്ചൻ, ഷിബു ബേബി ജോൺ, സി.പി. ജോൺ, വർഗീസ് ജോർജ്, ജോണി നെല്ലൂർ, അഡ്വ. രാംമോഹൻ, ആര്യാടൻ മുഹമ്മദ്, സാദിഖലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി.ടി. തോമസ്, അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ സ്വാഗതവും വീക്ഷണം മുഹമ്മദ് നന്ദിയും പറഞ്ഞു.
Next Story