Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാ​ഷ്​​ട്രീ​യ...

രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ക്ക് നേ​രെ നാ​ട്ടു​കാ​രു​ടെ രോ​ഷ​പ്ര​ക​ട​നം

text_fields
bookmark_border
താ​നൂ​ര്‍: ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ആ​ർ.​ഡി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ക്കു​മ്പോ​ള്‍ നാ​ട്ടു​കാ​ര്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത് രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി നേ​താ​ക്ക​ളോ​ട്. റ​വ​ന്യൂ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ലീ​ഗ്, സി.​പി.​എം നേ​താ​ക്ക​ളെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ ഒ​രു​മി​ച്ച് ന​ട​ക്കു​ന്ന നേ​താ​ക്ക​ള്‍ ഈ ​ഐ​ക്യം നേ​ര​ത്തേ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​ല വീ​ട്ട​മ്മ​മാ​രു​ടെ​യും വി​കാ​ര പ്ര​ക​ട​നം. വി​ക​സ​ന​മെ​ന്നാ​ല്‍ പാ​ല​വും റോ​ഡും മാ​ത്ര​മ​ല്ല സ​മാ​ധാ​ന​മാ​ണെ​ന്നും ചി​ല​ര്‍ പ്ര​തി​ക​രി​ച്ചു. എ​ട​ക്കാ​മാ​ട​ത്ത് സൈ​ത​ല​വി​യു​ടെ വീ​ട്ടി​ലേ​ക്ക് ആ​ർ.​ഡി.​ഒ​യും സം​ഘ​വും എ​ത്തി​യ​പ്പോ​ള്‍ മ​ക​ന്‍ ആസിഫ് രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ചു. സ​ഹോ​ദ​രീ​പു​ത്ര​നെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​യ​തും ഭ​യ​ന്നു​വി​റ​ച്ച സ​ഹോ​ദ​രി നാ​ല്​ ദി​വ​സ​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ക​ഴി​യു​ന്ന​തും ക​ണ്ണീ​രോ​ടെ​യാ​ണ് സൈ​ത​ല​വി വി​വ​രി​ച്ച​ത്. നാ​ട്ടി​ല്‍ സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കി​യി​ട്ട് രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍ ഇ​പ്പോ​ള്‍ ഒ​രു​മി​ച്ച് ന​ട​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നാ​യി​രു​ന്നു സൈ​ത​ല​വി​യു​ടെ ചോ​ദ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story