Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 12:41 PM GMT Updated On
date_range 2017-03-17T18:11:41+05:30കുടിവെള്ളം നിലച്ചു; നാട്ടുകാർ പമ്പിങ് സ്റ്റേഷന് ഉപരോധിച്ചു
text_fieldsഇരിമ്പിളിയം: കുടിവെള്ള വിതരണം നിലച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പമ്പിങ് സ്റ്റേഷന് ഉപരോധിച്ചു. ഇരിമ്പിളിയം^വളാഞ്ചേരി ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ മേച്ചീരിപറമ്പിലെ ഇടിയറക്കടവിലുള്ള പമ്പ് ഹൗസാണ് നാട്ടുകാര്‍ ഉപരോധിച്ചത്. ഒരാഴ്ചയായി ഇരിമ്പിളിയം, മോസ്കോ, മേച്ചേരിപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ജലവിതരണം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഉപരോധം. ഇരിമ്പിളിയം പഞ്ചായത്തിെലയും വളാഞ്ചേരി നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസാണ് നാട്ടുകാര്‍ ഉപരോധിച്ചത്. മേച്ചേരിപറമ്പിനടുത്ത് ഇടിയറക്കടവിലാണ് ഈ പദ്ധതിയുടെ കിണറും പമ്പ് ഹൗസും ഉള്ളത്. ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച തടയണക്ക് ദിവസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായുള്ളൂ. ദിവസവും 18 മണിക്കൂര്‍ വെള്ളം പമ്പ് ചെയ്താല്‍ പോലും കുടിവെള്ളം എല്ലാവർക്കും എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തൂതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചതോെട 16 മണിക്കൂര്‍ മാത്രമേ പമ്പ് ചെയ്യാന്‍ സാധിക്കുന്നുള്ളൂ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ നാലു ദിവസത്തിലൊരിക്കല്‍ മാത്രമേ ജലവിതരണം നടക്കുന്നുള്ളൂ. എന്നാൽ, പമ്പ് ഹൗസിെൻറ സമീപ പ്രദേശങ്ങളില്‍ ആറ് ദിവസത്തോളമായി കുടിവെള്ളം ലഭിക്കുന്നില്ല. രാത്രി 10ന് ആരംഭിക്കുന്ന പമ്പിങ് പിറ്റേദിവസം ഉച്ചക്ക് രണ്ട് വരെ നിലനില്ക്കും. പമ്പിങ് ആരംഭിക്കുന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും കുറയുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികൾക്ക് സുഗമമായി വെള്ളം ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ നാട്ടുകാര്‍ പമ്പിങ് സ്റ്റേഷൻ ഉപരോധിച്ചത്. പമ്പ് ഹൗസ് ജീവനക്കാരന് വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍നിന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി ജനപ്രതിനിധികളും നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഉച്ചക്ക് രണ്ടരയോടെ ഉപരോധം അവസാനിച്ചു. മൂന്ന് ദിവസത്തിലൊരിക്കല്‍ ഇരിമ്പിളിയം പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഉപരോധ സമരത്തില്‍ സ്ത്രീകള്‍ ഉൾപ്പെടെ നിരവധി പേര് പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം കീഴ്വീട്ടില്‍ അബൂബക്കർ, തുടിമ്മല്‍ അബ്ദുറഹ്മാന് ഹാജി, വിനു പുല്ലാനൂർ, പി. കൃഷ്ണൻ, ടി. ഷാനവാസ് എന്നിവര്‍ നേതൃത്വം നല്കി.
Next Story