Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റ​ത്ത്​ ഇ​നി...

മ​ല​പ്പു​റ​ത്ത്​ ഇ​നി വോ​ട്ടു​ചൂ​ട്​

text_fields
bookmark_border
മ​ല​പ്പു​റം: സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗ്​ ഇ​റ​ങ്ങി​യ​തോ​ടെ ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ വേ​ന​ൽ ചൂ​ടി​നെ വെ​ല്ലു​ന്ന വോ​ട്ടു​ചൂ​ടാ​യി​രി​ക്കും മ​ല​പ്പു​റ​ത്ത്​. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ്​​ഥാ​നാ​ർ​ഥി​യാ​യി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ലീ​ഗ്​ അ​ണി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒൗ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം ത​ന്നെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ മ​ണ്ഡ​ല​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​തു​ട​ങ്ങി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും​ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്​. ശ​നി​യാ​ഴ്​​ച സി.​പി.​എം സ്​​ഥാ​നാ​ർ​ഥി കൂ​ടി രം​ഗ​ത്തെ​ത്തു​ന്ന​തോ​ടെ മ​ല​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​വേ​ശം തി​ള​ച്ചു​യ​രും. ബി.​ജെ.​പി, എ​സ്​.​ഡി.​പി​.​െ​എ സ്​​ഥ​നാാ​ർ​ഥി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ദേ​ശി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ജി​ല്ല ക​മ്മി​റ്റി യോ​ഗം ബു​ധ​നാ​ഴ്​​ച ചേ​ർ​ന്നു. ജി​ല്ല ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​കും സം​സ്​​ഥാ​ന ​േകാ​ർ ക​മ്മി​റ്റി സ്​​ഥ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക. സ്​​ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ എ​ല്ലാ പാ​ർ​ട്ടി​ക​ളും വി​വി​ധ ത​ല​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലും മു​സ്​​ലിം ലീ​ഗാ​ണ്​ ഒ​രു​പ​ടി മു​മ്പി​ൽ. ലീ​ഗി​െൻറ മ​ണ്ഡ​ലം, ബൂ​ത്ത്​​ത​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story