Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 11:19 AM GMT Updated On
date_range 2017-03-16T16:49:51+05:30ഇനി താഴ് വീഴില്ല; കുതിപ്പിനൊരുങ്ങി കോടത്തൂർ സ്കൂൾ
text_fieldsപെരുമ്പടപ്പ്: കുട്ടികളില്ലെന്ന കാരണം പറഞ്ഞ് സ്കൂളിന് താഴിടാൻ ഒരാളും ഇനി ഇതുവഴി വരില്ല. നാടിെൻറ അക്ഷര സ്വപ്നങ്ങൾക്കായി നാട്ടുകാരും പൂർവ വിദ്യാർഥികളും ഒരുമിച്ച് അണിചേർന്നപ്പോൾ ഒരു വിദ്യാലയത്തിെൻറ തലകുറിതന്നെ മാറുകയായിരുന്നു. പൊന്നാനി ഉപജില്ലയിലെ പെരുമ്പടപ്പ് കോടത്തൂർ എ.എം.എൽ.പി സ്കൂളിനാണ് നാെട്ടാരുമയുടെ ഇൗ നല്ലകഥ പറയാനുള്ളത്. വിദ്യാർഥികളുടെ എണ്ണക്കുറവും കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മയും കാരണം പ്രവർത്തനം പ്രതിസന്ധിയിലാവുകയും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്ത ഇൗ എയ്ഡഡ് വിദ്യാലയം ഇന്ന്, ഭൗതിക സൗകര്യങ്ങളുടെയും അക്കാദമിക മികവിെൻറയും കാര്യത്തിൽ വലിയ സ്വപ്നങ്ങളിലേക്ക് കുതിക്കുകയാണ്. 35 ലക്ഷം രൂപ ചെലവിൽ സ്കൂളിന് നാട്ടുകാരും പൂർവ വിദ്യാർഥികളും നാട്ടുകാരായ പ്രവാസികളും ചേർന്ന് നിർമിച്ചു നൽകിയ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇൗ ഗ്രാമം. ഏപ്രിൽ 23ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് കെട്ടിടം നാടിന് സമർപ്പിക്കും. കോടത്തൂർ ഗ്രാമവാസികളിൽ മിക്കവരും ആദ്യക്ഷരം നുണഞ്ഞത് ഇൗ വിദ്യാലയത്തിൽനിന്നായിരുന്നു. എന്നാൽ, അക്കാദമിക്, ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പിറകിൽ പോയതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയർന്നു. നാല് ക്ലാസുകളിലായി 55ഒാളം വിദ്യാർഥികൾ മാത്രം പഠിക്കുന്ന അവസ്ഥ വന്നു. അധ്യാപക രക്ഷാകർതൃ യോഗത്തിലാണ് സ്കൂളിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്ന ചർച്ച ഉയർന്നത്. ആദ്യഘട്ടത്തിൽ നിലവിലെ കെട്ടിടത്തിെൻറ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി തയാറാക്കുകയും നാട്ടുകാരുടെ സാമ്പത്തിക പിന്തുണയിൽ 1.20 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുകയും ചെയ്തു. ശേഷമാണ് സ്കൂളിെൻറ സർവതോന്മുഖ വികസനം ലക്ഷ്യമിട്ട് പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയും മുൻകൈയിൽ ‘കോടത്തൂർ സംരക്ഷണ സമിതി’ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കുന്നത്. ആദ്യഘട്ടത്തിൽ വാട്സ്ആപ് ഗ്രൂപ്പിലൂടെ തുടങ്ങിയ പ്രവർത്തനം പിന്നീട് വിപുലമായി. നാല് ക്ലാസ് മുറികളുള്ള കെട്ടിടം, അടുക്കള, പൂന്തോട്ടം, കുട്ടികളുടെ പാർക്ക് തുടങ്ങി 35 ലക്ഷം രൂപയുടെ ‘എെൻറ സ്കൂൾ എെൻറ അഭിമാനം’ സമഗ്ര വികസന പദ്ധതി തയാറാക്കി. പുത്തന്പള്ളി ജാറം മദ്റസ പരിപാലന കമ്മിറ്റിക്ക് കീഴിലെ സ്കൂളാണിത്. സ്കൂളിെൻറ താൽക്കാലിക ഭരണചുമതലയുള്ള വഖഫ് ബോർഡ് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിൽ പകുതി രൂപ ഇതിനകം ലഭിച്ചു. നാട്ടുകാരിൽനിന്നും പൂർവ വിദ്യാർഥികളിൽനിന്നും പ്രവാസികളിൽനിന്നുമായി 30 ലക്ഷം രൂപയോളമാണ് സ്വരൂപിച്ചെടുത്തത്. കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. പശ്ചാത്തല സൗകര്യ വികസനത്തിന് പുറമെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇൗ ലക്ഷ്യാർഥം പരിശീലനങ്ങൾ സംഘടിപ്പിക്കും. അടുത്ത അധ്യയനവർഷം 100 കുട്ടികളെയെങ്കിലും സ്കൂളിൽ എത്തിക്കുക എന്നതാണ് കോടത്തൂർ സംരക്ഷണ സമിതി ലക്ഷ്യമിടുന്നത്. പല രക്ഷിതാക്കളും മക്കളെ ചേർക്കാമെന്ന് വാഗ്ദാനം നൽകിയതായി ഭാരവാഹികൾ പറയുന്നു. പി.വി.എം.എ. സത്താർ ചെയർമാനും പി.വി. കബീർ കൺവീനറും സി.പി. ഫസലുറഹ്മാൻ ട്രഷററുമായ കമ്മിറ്റിയാണ് സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Next Story