Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 6:23 PM IST Updated On
date_range 13 March 2017 6:23 PM ISTപൊതുവിദ്യാഭ്യാസത്തിന് ഊര്‍ജമേകി പുന്നക്കാട് മോഡല്‍ സ്കൂള്‍
text_fieldsbookmark_border
കരുവാരകുണ്ട്: ഇത് ഗ്രാമപഞ്ചായത്തിലെ മാതൃക വിദ്യാലയമായ പുന്നക്കാട് മോഡല്‍ ജി.എല്‍.പി സ്കൂള്‍. ഇവിടുത്തെ അധ്യാപികമാരില്‍ മിക്കവരും സ്കൂളിലത്തെുന്നത് തനിച്ചല്ല, തങ്ങളുടെ മക്കളുടെ കൈപിടിച്ചാണ്. കാരണം മക്കള്‍ ഈ സ്കൂളിലെതന്നെ വിദ്യാര്‍ഥികളാണ്. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തില്‍ ജില്ലക്കുതന്നെ മാതൃകയായിരിക്കുകയാണ് ഈ സ്കൂളും ഇവിടുത്തെ അധ്യാപകരും. അധ്യാപകരുടെയെല്ലാം മക്കള്‍ പഠിക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളിലാണ്. ഏഴുപേരുടെ മക്കളാകട്ടെ, ഇതേ സ്കൂളിലെതന്നെ വിദ്യാര്‍ഥികളും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്തുപഠിപ്പിക്കണമെന്ന് മന്ത്രിമാര്‍ പറയുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇവിടുത്തെ അധ്യാപകരുടെ മക്കള്‍ പൊതുവിദ്യാലയങ്ങളിലെ പഠിതാക്കളാണ്. ഈ വിദ്യാലയത്തിലെ കരുവാരകുണ്ടുകാരായ അഞ്ചും മേലാറ്റൂരിലെ രണ്ടും അധ്യാപികമാര്‍ തങ്ങളുടെ മക്കളെയും കൊണ്ടാണ് സ്കൂളിലത്തെുന്നത്. സ്കൂളിന്‍െറ പരിധിയിലുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കളും മക്കളെ ഇവിടെ ചേര്‍ക്കുന്നു. മാതൃകാപരമായ നിരവധി പദ്ധതികള്‍ നടപ്പാക്കി പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവുകാട്ടിയ ഈ സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി. 630ലേറെ കുട്ടികളുണ്ടിപ്പോള്‍. വിദ്യാര്‍ഥി പ്രവേശനത്തിലെ മികവിന് സംസ്ഥാനതല ബെസ്റ്റ് പി.ടി.എ അവാര്‍ഡും ലഭിച്ചു. കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ളാസ് പ്രവേശനം നേടുന്ന ജില്ലയിലെതന്നെ എണ്ണപ്പെട്ട സ്കൂളുകളിലൊന്നായ ഈ വിദ്യാലയം തുടര്‍ച്ചയായി എല്‍.എസ്.എസ് നേടുന്ന സ്കൂള്‍ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story