Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2017 12:27 PM GMT Updated On
date_range 2017-03-10T17:57:18+05:30കുട്ടികളുടെ കണ്ണീരൊപ്പാന്‍ ‘സൊലസ്’ ഇനി മലപ്പുറത്തും
text_fieldsമലപ്പുറം: അസുഖമുള്ള കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും അഭയവും ആശ്രയവും നല്‍കുന്ന ‘സൊലസ്’ ജില്ലയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കോട്ടക്കലില്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 2007ല്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച സൊലസ് സംസ്ഥാനത്തുടനീളം 1400ല്‍പരം കുട്ടികള്‍ക്ക് ജീവന്‍ രക്ഷാമരുന്നുകളും സാമൂഹിക പിന്തുണയും നല്‍കുന്നുണ്ട്. എറണാകുളത്തും കോഴിക്കോടും നേരത്തേ സാറ്റലൈറ്റ് സെന്‍ററുകള്‍ വഴി സേവനം വ്യാപിപ്പിച്ചിരുന്നു. മലപ്പുറത്തും പട്ടാമ്പിയിലും സബ് സെന്‍റുകളായും പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദം, നെഫ്രോട്ടിക് സിന്‍¤്രഡാം, സെറിബ്രല്‍ പാള്‍സി, വിന്‍സന്‍ ഡിസീസ്, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങളാല്‍ സാമ്പത്തികമായും മാനസികവുമായും തളര്‍ന്നുപോകുന്ന ആയിരങ്ങള്‍ക്ക് സൊലസ് സഹായ ഹസ്തവുമായത്തെിയിട്ടുണ്ട്. ചികിത്സ സഹായത്തിനൊപ്പം ഭക്ഷണ കിറ്റ്, വിദ്യാഭ്യാസ സഹായം തുടങ്ങിയവയും സൊലസ് നല്‍കുന്നുണ്ട്. നിലവില്‍ ജില്ലയിലെ നൂറിനടുത്ത് കുട്ടികള്‍ക്ക് സൊലസിന്‍െറ സേവനം ലഭിക്കുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നതിലാണ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്ന് സൊലസ് ഫൗണ്ടറും സെക്രട്ടറിയുമായ ഷീബ അമീര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോട്ടക്കല്‍ സി.എച്ച് മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നാലിന് എഴുത്തുകാരനും മുഖ്യരക്ഷാധികാരിയുമായ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വകാലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയാകും. കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, അച്ചു ഉള്ളാട്ടില്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ യു. രാഗിണി, പി. അന്‍വര്‍ സാദത്ത്, ടി.കെ. രവി എന്നിവര്‍ സംബന്ധിച്ചു.
Next Story