Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2017 3:11 PM GMT Updated On
date_range 8 March 2017 3:11 PM GMTവിലവര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ അടിക്കടി പാചക വാതകത്തിന് വില വര്‍ധിപ്പിക്കുന്നതിലും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് കാലി ഗ്യാസ് സിലിണ്ടറുകള്‍ അടുപ്പാക്കി കപ്പ വേവിച്ച് സമരം നടത്തി. മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. പി. ഇഫ്തിഖാറുദ്ദീന്, വീക്ഷണം മുഹമ്മദ്, സകീര്‍ പുല്ലാര, എം.കെ. മുഹ്സിന്, സി. ബ്രിജേഷ്കുമാര്‍, പി.കെ. നൗഫല്‍ബാബു, നാസര്‍ പറപ്പൂര്, പി. നിധീഷ്, സി.കെ. ഹാരിസ്, ഷാനവാസ് പുല്പറ്റ, കെ.വി. ഹുസൈന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story