Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2017 12:55 PM GMT Updated On
date_range 2017-03-04T18:25:10+05:30ജ്വല്ലറിയിലെ വെടിവെപ്പ് : ആശുപത്രി വിട്ട പ്രതി റിമാന്‍ഡില്‍
text_fieldsപെരിന്തല്‍മണ്ണ: പുലാമന്തോളിലെ സ്വര്‍ണക്കടയില്‍ അതിക്രമിച്ച് കയറി വെടിവെച്ച സംഭവത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്രതി ആശുപത്രി വിട്ടതോടെ വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം തുടിമ്മല്‍ ആഷിഖ് റഹ്മാനെയാണ് (35) റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 24ന് രാത്രി ഏഴരയോടെയാണ് പ്രതി പുലാമന്തോളിലെ ജ്വല്ലറിയില്‍ കയറി വെടിവെച്ചത്. സംഭവത്തില്‍ കടയുടമ കാഞ്ഞിരക്കടവത്ത് ഹസ്സന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടയുടമയുമായി പണമിടപാട് ഉണ്ടായിരുന്നെന്നും ആവശ്യപ്പെട്ടിട്ടും നേരത്തേ നല്‍കിയ പണം തിരികെ ലഭിക്കാത്തതിനാല്‍ ഭയപ്പെടുത്താനാണ് വെടിയുതിര്‍ത്തതെന്നും ആഷിഖ് റഹ്മാന്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജു കെ. അബ്രഹാം പറഞ്ഞു. അതേസമയം, ഇത് തള്ളിക്കളഞ്ഞ പൊലീസ് പ്രതിയുടേത് ഭയപ്പെടുത്തിയുള്ള മോഷണശ്രമമായിരുന്നുവെന്ന നിലപാടിലാണ്. കടയുടമക്ക് ആഷിഖിനെ അറിയില്ളെന്നതും പണമിടപാടിന് തെളിവില്ലാത്തതുമാണ് ഇതിന് കാരണമായി പൊലീസ് പറയുന്നത്. പരാതിക്കാരനില്‍നിന്ന് വിശദമായ മൊഴിയെടുത്തശേഷമേ റിമാന്‍ഡിലുള്ള പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം തീരുമാനിക്കൂ. അതേസമയം, വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ജര്‍മന്‍ നിര്‍മിതമാണെന്ന് കണ്ടത്തെിയിരുന്നു. ഇതില്‍ വലിയ ശബ്ദവും പുകയുമുണ്ടാകുന്നതും അപകടമുണ്ടാക്കാത്തതുമായ ഉണ്ടയാണ് ഉപയോഗിച്ചിരുന്നത്. വിശദപരിശോധനക്കായി തോക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും.
Next Story