Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2017 12:46 PM GMT Updated On
date_range 2017-03-02T18:16:10+05:30ഫേസ്ബുക്ക് പ്രണയം: കുടുംബിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsകരുവാരകുണ്ട്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ ഫേസ്ബുക്ക് വഴി വശത്താക്കി പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി നെല്ലുംപറമ്പില്‍ ഷാനവാസ് എന്ന ഷാനുമോനെയാണ് (36) പാണ്ടിക്കാട് സി.ഐ സി. യൂസുഫിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് രണ്ടു കുട്ടികളുടെ പിതാവായ ഷാനവാസ് സൗഹൃദത്തിലായത്. ഫോട്ടോകള്‍ പങ്കുവെച്ചുള്ള സൗഹൃദം പ്രണയമായി വളര്‍ന്നതോടെ ഇത് ഷാനവാസ് ദുരുപയോഗം ചെയ്തു. വിവിധയിടങ്ങളില്‍ നിരവധി തവണ യുവതിയുമായി കറങ്ങുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. യുവതി പിന്തിരിയാന്‍ ശ്രമം നടത്തിയതോടെ ഭര്‍ത്താവിനെ വിവരമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ശ്രമം നടത്തി. ബന്ധം പുറത്തറിഞ്ഞതോടെ ഭര്‍ത്താവ് യുവതിയെ ഒഴിവാക്കുകയും ചെയ്തു. പരസ്ത്രീ ബന്ധം അറിഞ്ഞതോടെ ഷാനവാസിന്‍െറ ഭാര്യയും ബന്ധം പിരിഞ്ഞു. കുടുംബം തകര്‍ന്നതോടെ മാനസിക നില തെറ്റിയ ഇയാള്‍ വീടുവിട്ട് തെരുവില്‍ അലയുകയായിരുന്നു. വിദഗ്ധമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതി പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍, പാണ്ടിക്കാട് എസ്.ഐ വേണുഗോപാല്‍, എസ്.ഐ അബുസ്സലാം, മഞ്ചേരി ഷാഡോ പൊലീസിലെ സഞ്ചു, രതീഷ് എന്നിവരുമുണ്ടായിരുന്നു.
Next Story