Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 5:07 PM IST Updated On
date_range 25 Jun 2017 5:07 PM ISTറാങ്ക് ജേതാവിന് അഭിനന്ദന പ്രവാഹം
text_fieldsbookmark_border
മേലാറ്റൂർ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടും അഖിലേന്ത്യതലത്തിൽ 18ഉം റാങ്ക് നേടിയ സി.ടി. നദ ഫാത്തിമക്ക് അഭിനന്ദന പ്രവാഹം. രാഷ്ട്രീയ^സാംസ്കാരിക രംഗത്തുള്ളവർ, യുവജന സംഘടനകൾ തുടങ്ങി നിരവധി പേരാണ് ശനിയാഴ്ച വീട്ടിലെത്തിയും ഫോണിലൂടെയും അഭിനന്ദനം അറിയിച്ചത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നദയുടെ വീട്ടിലെത്തി അനുമോദനമറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, വി. റഷീദ് എന്നിവർ അനുഗമിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ വീട്ടിലെത്തി ഉപഹാരം നൽകി. പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം സി.ടി. കുഞ്ഞാപ്പു, മേലാറ്റൂർ പത്മനാഭൻ, പഞ്ചായത്ത് അംഗം കെ. ഉദയവർമൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. സുൽഫീക്കർ അലി, ജില്ല ജോയൻറ് സെക്രട്ടറി പി.കെ. മുബശ്ശിർ എന്നിവർ വീട്ടിലെത്തി സമ്മാനിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. ശ്രീരാജ്, പ്രസിഡൻറ് കെ.പി. അനീഷ്, ജോ. സെക്രട്ടറി കെ.കെ. സിദ്ദീഖ്, മേഖല ഭാരവാഹികളായ കെ. നന്ദകുമാർ, എം. ജയകൃഷ്ണൻ, പി. സുഭാഷ്, പി. ജലീൽ തുടങ്ങിയവർ അനുഗമിച്ചു. ജി.െഎ.ഒ ജില്ല വൈസ് പ്രസിഡൻറ് സഹ്ല മേലാറ്റൂർ, മേലാറ്റൂർ ഏരിയ പ്രസിഡൻറ് നസീബ, വൈസ് പ്രസിഡൻറ് ഷിറിൻ എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു. എസ്.ഐ.ഒ നേതാക്കളും വീട്ടിലെത്തി അനുമോദിച്ചു. മേലാറ്റൂർ ആർ.എം ഹൈസ്കൂൾ മാനേജറും സ്റ്റാഫും വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story