Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ക​ർ​ച്ച​പ്പ​നി :...

പ​ക​ർ​ച്ച​പ്പ​നി : പെരിന്തൽമണ്ണയി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗർജിത​മാ​ക്കും

text_fields
bookmark_border
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും കൊ​തു​ക്​ ന​ശീ​ക​ര​ണ​വും ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ൺ 28ന്​ ​ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ കൗ​ൺ​സി​ൽ ഹാ​ളി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. 30ന്​ ​വാ​ർ​ഡ്​ ത​ല​ത്തി​ൽ ശു​ചി​ത്വ സ​മി​തി കൂ​ടും. ജൂ​ൺ 29, 30 തീ​യ​തി​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​​ സം​സ്​​ക​രി​ക്കാ​ൻ അ​യ​ക്കും. ഇ​തി​നാ​യി വാ​ർ​ഡ്​ ത​ല​ത്തി​ൽ 10,000 രൂ​പ അ​നു​വ​ദി​ക്കും. ജൂ​ലൈ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ആ​ശ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി ബോ​ധ​വ​ത്​​ക​ര​ണ ല​ഖു​ലേ​ഖ വി​ത​ര​ണം ചെ​യ്യും. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ കു​ന്ന​പ്പ​ള്ളി, എ​ര​വി​മം​ഗ​ലം, ചീ​ര​ട്ട​മ​ണ്ണ, തേ​ക്കി​ൻ​േ​കാ​ട്​ സ​ബ്​ സ​െൻറ​റു​ക​ളി​ൽ പ​നി ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ൻ​റ്​​ ​േഡാ. ​എ. ഷാ​ജി അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ്, എ​ച്ച്.െ​എ​മാ​രാ​യ പി. ​തു​ള​സീ​ദാ​സ്, കെ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ, ഡി. ​ശ്രീ​നി​വാ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story