Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 5:07 PM IST Updated On
date_range 25 Jun 2017 5:07 PM ISTകോട്ടക്കുന്നിൽ ഇനി ആകാശത്ത് പറക്കാം
text_fieldsbookmark_border
മലപ്പുറം: തദ്ദേശീയർക്ക് കൂടുതൽ ഗുണം ലഭിക്കുന്ന ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോട്ടക്കുന്ന് സാഹസിക പാർക്ക് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോട്ടക്കുന്ന് പാർക്ക് മറ്റ് ടൂറിസം കേന്ദ്രങ്ങൾക്ക് മാതൃകയാണ്. മലപ്പുറത്തേക്ക് കൂടുതൽ സാഹസിക യാത്രക്കാരെ ആകർഷിക്കാൻ പാർക്കിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, പ്രതിപക്ഷ കൗൺസിലർ ഒ. സഹദേവൻ, കൗൺസിലർ സലീന റസാഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എ. സുന്ദരൻ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, വി.പി. അനിൽകുമാർ, അഡ്വ. കെ. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story