Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 11:34 AM GMT Updated On
date_range 2017-06-22T17:04:23+05:30എയ്ഞ്ചൽസ് ആംബുലൻസ് സർവിസ് ജില്ലയിൽ ഉടൻ പുനരാരംഭിക്കും
text_fieldsമലപ്പുറം: അത്യാസന്ന നിലയിലുള്ള രോഗികൾക്കും അപകടത്തിൽപ്പെടുന്നവർക്കും 24 മണിക്കൂർ ആംബുലൻസ് സേവനം ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള എയ്ഞ്ചൽസ് സർവിസ് ജില്ലയിൽ ഉടൻ പുനരാരംഭിക്കും. ജില്ല കലക്ടർ അമിത് മീണ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. 2011ൽ ജില്ലയിൽ പദ്ധതിക്ക് തുടക്കമിെട്ടങ്കിലും പ്രവർത്തനം ഇടക്കുവെച്ച് മുടങ്ങിയിരുന്നു. ആക്ടിവ് നെറ്റ്വർക്ക് ഗ്രൂപ് ഒാഫ് എമർജൻസി ലൈഫ് സേവേഴ്സ് (എയ്ഞ്ചൽസ്) എന്ന ഫൗണ്ടേഷനാണ് ആംബുലൻസുകളുടെ കൂട്ടായ്മ ഒരുക്കുന്നത്. ജില്ലയിൽ ഒാരോ പത്തു കിലോമീറ്ററിനുള്ളിലും ഒാേരാ ആംബുലൻസ് സജ്ജമാക്കും. അഞ്ച് മിനിറ്റിനകം ആംബുലൻസ് സൗകര്യം ലഭ്യമാക്കും.102 എന്ന നമ്പറിലേക്ക് വിളിച്ചാൽ സേവനം കിട്ടും. ജില്ലയിൽ സ്വകാര്യ ആശുപത്രികൾ, സ്വകാര്യവ്യക്തികൾ എന്നിവരുടെ ഉടമസ്ഥയിലും സൊസൈറ്റികൾക്ക് കീഴിലുമായി 300ലധികം ആംബുലൻസുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 71 ആംബുലൻസ് ഡ്രൈവർമാർ പദ്ധതിയോട് സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് കൺട്രോൾ റൂം ഒരുക്കും. ആംബുലൻസുകളെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) വഴി കൺേട്രാൾ റൂമുമായി ബന്ധിപ്പിക്കും. ഇതുവഴി ആംബുലൻസ് വാഹനം എവിടെയുണ്ടെന്ന് കണ്ടെത്തി പരമാവധി വേഗത്തിൽ രോഗികൾക്ക് സേവനം നൽകും. ആംബുലൻസ് ഡ്രൈവർമാർ, കാഷ്വാലിറ്റി ഡോക്ടർമാർ എന്നിവർക്ക് പരിശീലനം നൽകി. ഡ്രൈവർമാരുടെയും സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെയും യോഗം ജില്ല കലക്ടർ വിളിച്ചുചേർത്തു. പദ്ധതിക്ക് ആദ്യ വർഷം 12 ലക്ഷം രൂപ െചലവുണ്ട്. ഇത് ബാങ്കുകൾ, സ്വകാര്യ ആശുപത്രികൾ, െപാതുമേഖല സ്ഥാപനങ്ങൾ എന്നിവയുെട സി.എസ്.ആർ ഫണ്ടിൽനിന്ന് കണ്ടെത്താനാണ് ശ്രമമെന്ന് എയ്ഞ്ചൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ശ്രീബിജു പറഞ്ഞു.
Next Story