Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 10:36 AM GMT Updated On
date_range 2017-06-15T16:06:54+05:30കാലാവസ്ഥ അസ്ഥിരം; കാർഷികമേഖലക്ക് നിരാശ
text_fieldsനിലമ്പൂർ: കാലാവസ്ഥ അസ്ഥിരമായതിനാൽ കിഴക്കൻ മലയോര മേഖലയിൽ കാർഷികമേഖല താളംതെറ്റി. ജില്ലയിലെ മലയോര മേഖലകളിൽ മേയ് മുതൽ ഇതുവരെയുള്ള മഴ ലഭ്യതയിൽ 32 ശതമാനത്തിെൻറ കുറവുണ്ട്. മേയ് മാസത്തിൽ 108 മി.മീറ്റർ മഴയും ജൂണിൽ ബുധനാഴ്ച വരെ 153 മി.മീറ്റർ മഴയുമാണ് ലഭിച്ചത്. കേരള വനം ഗവേഷണകേന്ദ്രം നിലമ്പൂർ ഉപകേന്ദ്രത്തിലെ കണക്കാണിത്. മൺസൂൺ കാറ്റിെൻറ വരവ് വൈകിയതാണ് കിഴക്കൻ മേഖലകളിൽ മഴ കുറയാൻ കാരണമെന്ന് കാലാവസ്ഥ അധികൃതർ പറയുന്നു. സാധാരണയായി ഏപ്രിൽ മധ്യത്തോടെതന്നെ മൺസൂൺ കാറ്റ് അനുഭവപ്പെട്ട് തുടങ്ങാറുണ്ട്. ഇത്തവണ മേയ് രണ്ടാം പകുതിയിലാണ് കാറ്റ് കണ്ടുതുടങ്ങിയത്. മിഥുന സംക്രമമായ ബുധനാഴ്ച ഇടവമഴ താണ്ഡവരൂപം പ്രാപിക്കേണ്ട ദിവസമാണ്. വയലും തോടും നിറഞ്ഞ് പുഴ സമൃദ്ധമാവേണ്ട സമയമാണിപ്പോൾ. പക്ഷേ ചാലിയാർ പോലും ശുഷ്കിച്ചാണ് ഒഴുകുന്നത്. ചാലിയാറിെൻറ പ്രധാന പോഷകനദികൾ ഇപ്പോഴും വരൾച്ചയുടെ പിടിയിലാണ്. മൺസൂൺ കാലത്തും മലയോരമേഖല കുടിവെള്ളത്തിനായി നേട്ടോട്ടത്തിലാണ്. കിണറുകൾ ഇപ്പോഴും വറ്റിവരണ്ടുകിടക്കുന്നു. ജലസേചനം സാധ്യമാകാതെ കർഷകർക്ക് വിത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Next Story