Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 10:36 AM GMT Updated On
date_range 2017-06-15T16:06:54+05:30ഡെങ്കിപ്പനി: സർക്കാർ അലംഭാവത്തിനെതിരെ യൂത്ത് കോൺഗ്രസ് ‘റോഡ്സൈഡ് െഎ.സി.യു’
text_fieldsമലപ്പുറം: ഡെങ്കിപ്പനി ബാധിച്ച് നിരവധി പേർ മരിച്ചിട്ടും സർക്കാറിെൻറ അലംഭാവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് ‘റോഡ്സൈഡ് െഎ.സി.യു’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രതീകാത്മക െഎ.സി.യു തയാറാക്കി പ്രവർത്തകരുടെ കൈയിൽ ഗ്ലൂക്കോസ് ഡ്രിപ്പ് കുത്തിവെച്ചാണ് പ്രതിഷേധിച്ചത്. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. വീക്ഷണം മുഹമ്മദ്, രതീഷ് കൃഷ്ണ, പി.ആർ. രോഹിൽനാഥ്, ഹസൻ പൊന്നേത്ത്, എ.കെ. മുഹ്സിൻ, സി.കെ. ഹാരിസ്, നാസർ പറപ്പൂർ, സജാദ്ബാബു, ജൈസൽ എളമരം, ഷിജോ മൂത്തേടം, സി.എ. ഫൈറൂസ്, സിയാദ് പേങ്ങാടൻ, അൻവർ അരൂർ, ലത്തീഫ് കൂട്ടാലുങ്ങൽ, ദിനേശ് മണ്ണാർമല എന്നിവർ സംസാരിച്ചു.
Next Story