Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാ​ജീ​വ്​​ഗാ​ന്ധി...

രാ​ജീ​വ്​​ഗാ​ന്ധി അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തിെൻറ ശി​ൽ​പി -–ആ​ര്യാ​ട​ൻ മുഹമ്മദ്

text_fields
bookmark_border
മ​ല​പ്പു​റം: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്​ രാ​ജ്യ​ത്ത്​ അ​ടി​ക്ക​ല്ല്​ പാ​കി​യ​ത്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​​ഗാ​ന്ധി​യെ​ന്ന്​ മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. രാ​ജീ​വ്​​ഗാ​ന്ധി സ​െൻറ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ്​ അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡു​ദാ​ന​വും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റി​​െൻറ​യും ഭൂ​ട്ടാ​ൻ സ​ർ​ക്കാ​റി​​െൻറ​യും പ​ഞ്ചാ​യ​ത്ത്​ ഉ​പ​ദേ​ശ​ക​നാ​യി പോ​കു​ന്ന ‘കി​ല’ മു​ൻ ഡ​യ​റ​ക്​​ട​ർ ഡോ. ​പി.​പി. ബാ​ല​നെ രാ​ജീ​വ്​​ഗാ​ന്ധി സ​െൻറ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​െൻറ​റി​​െൻറ രാ​ജീ​വ്​ യൂ​ത്ത്​ അ​വാ​ർ​ഡ്​ റി​യാ​സ്​ മു​ക്കോ​ളി​ക്ക്​ സ​മ്മാ​നി​ച്ചു. എ ​പ്ല​സ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്രി​യ​ദ​ർ​ശി​നി കോ​ള​ജ്​ ന​ൽ​കു​ന്ന അ​വാ​ഡ്​ മു​ൻ​മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വി​ത​ര​ണം ചെ​യ്​​തു. അ​ഡ്വ. വി.​വി. പ്ര​കാ​ശ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ ക്ലാ​സ്​ നെ​ഹ്​​റു യു​വ​കേ​ന്ദ്ര കോ​ഒാ​ഡി​നേ​റ്റ​ർ കെ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡോ. ​ശ​ര​ത്​​ച​ന്ദ്ര ക​മ​ത്ത്​ ക്ലാ​സ്​ ന​യി​ച്ചു. കെ.​അ​ബൂ​ബ​ക്ക​ർ, പി.​സി. വേ​ലാ​യു​ധ​ൻ​കു​ട്ടി, ഇ. ​മു​ഹ​മ്മ​ദ്​​കു​ഞ്ഞി, വി.​എ. ക​രീം, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, പി.​എ. മ​ജീ​ദ്, പെ​രു​മ്പ​ള്ളി സെ​യ്​​ത്, വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, സ​മ​ദ്​ മ​ങ്ക​ട, എം.​കെ. മു​ഹ്​​സി​ൻ, ഇ.​പി. മോ​യി​ൻ​കു​ട്ടി, കെ.​എം. ഗി​രി​ജ, പി.​ടി. ജോ​ർ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story