Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂ​ൾ പ​രി​സ​ര​ത്ത്...

സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗം: അ​ഞ്ച്​ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​രീ​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ അ​രീ​ക്കോ​ട് പൊ​ലീ​സ് രം​ഗ​ത്ത്. പെ​രു​മ്പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് പി​ടി​യി​ലാ​യ​ി. സ്കൂ​ൾ വി​ട്ട​ ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ പോ​വാ​തെ ചു​റ്റി​ത്തി​രി​യു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ൽ​നി​ന്ന്​ ക​ഞ്ചാ​വ്, ചു​ക്ക, ലൈ​റ്റ​ർ, സി​ഗ​ര​റ്റ് എ​ന്നി​വ കി​ട്ടി. സ്കൂ​ളി​ൽ​നി​ന്ന്​ പ​ല​ത​വ​ണ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട വി​ദ്യാ​ർ​ഥി​യാ​ണ് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചതെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് 17 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന്​ പൊ​ലീ​സ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി കൂ​ടി​യി​രൂ​ന്നു. പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. പെ​ൺ​കു​ട്ടി കോ​ഴി​ക്കോ​ട് ഒ​ബ്സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​പ്പോ​ൾ പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് മു​മ്പാ​കെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​സ്.​ഐ സി​നോ​ദ് പ​റ​ഞ്ഞു. പി​ടി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലി​ങ്​ ന​ൽ​കു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും നി​ർ​ദേ​ശി​ച്ച് വി​ട്ട​യ​ച്ചു. എ​സ്.​ഐ സി​നോ​ദി​നൊ​പ്പം സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ജീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story