Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 11:24 AM GMT Updated On
date_range 2017-06-08T16:54:21+05:30വണ്ടൂരിൽ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ട് ഒരു മാസം; യാത്രക്കാർക്ക് ദുരിതം
text_fieldsവണ്ടൂർ: നിർമാണത്തെച്ചൊല്ലി വിവാദമുയർന്ന വണ്ടൂരിലെ പഞ്ചായത്ത് ശുചിമുറികൾ അടച്ചിട്ട് ഒരുമാസം. കെട്ടിടത്തിന് സമീപം തീ കത്തിയപ്പോഴുണ്ടായ കേടുപാടുകളെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നത്. അതേസമയം, തീയിട്ടത് മനപ്പൂർവമാണെന്ന് ആരോപണമുണ്ട്. ജില്ല ശുചിത്വമിഷെൻറ ഒമ്പത് ലക്ഷവും ഗ്രാമപഞ്ചായത്തിെൻറ ഒരു ലക്ഷവുമുൾപ്പെടെ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ പണി കഴിപ്പിച്ചത്. ചെലവാക്കിയ തുകക്കുള്ള നിർമാണ പ്രവർത്തനം കെട്ടിടത്തിൽ നടന്നിട്ടില്ലെന്ന് നേരേത്ത ആരോപണമുയർന്നിരുന്നു. ഒരുമാസം മുമ്പ് കെട്ടിടത്തിന് സമീപം തീ കത്തിയതിൽ ശുചിമുറികളുടെ പൈപ്പുകളടക്കം തകർന്നിട്ടുണ്ട്. ഇതോടെ കംഫർട്ട് സ്റ്റേഷൻ അടച്ചിടുകയായിരുന്നു. മഞ്ചേരി, കോഴിക്കോട്, നിലമ്പൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലേക്ക് ബസ് യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കുമെല്ലാം ഉപകാരപ്രദമാവേണ്ട സംവിധാനമാണ് പഞ്ചായത്തിെൻറ പിടിപ്പുകേടുമൂലം അടഞ്ഞു കിടക്കുന്നത്. ഇത് സ്ത്രീകളുൾപ്പെടെ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ശുചിമുറികളുടെ ഫൈബർ ടാങ്കുകൾ നിറഞ്ഞതാണ് അടച്ചിടാൻ കാരണമെന്നും ഇത് പുറത്തറിയാതിരിക്കാൻ ചിലർ മനഃപൂർവം തീയിട്ടതാണെന്നും ആരോപണമുണ്ട്.
Next Story