Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ കെട്ടിടം തകർന്നു...

സ്കൂൾ കെട്ടിടം തകർന്നു വീണു; അവധിയായതിനാൽ ദുരന്തമൊഴിവായി

text_fields
bookmark_border
എ​ട​വ​ണ്ണ: പ​ത്ത​പ്പി​രി​യം ജി.​യു.​പി സ്കൂ​ളി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന്​ വീ​ണു. പ്രീ​പ്രൈ​മ​റി ക്ലാ​സ്​ ന​ട​ക്കു​ന്ന പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​മാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ത​ക​ർ​ന്ന​ത്. സ്കൂ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത്​ മെ​യി​ൻ​റ​ന​ൻ​സ്​ ഫ​ണ്ട് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കെ​ട്ടി​ടം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ൽ.​പി സ്കൂ​ളു​ക​ളു​ടെ അ​ധി​കാ​രം കൈ​മാ​റി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തേ​ക്കു​ള്ള ഫ​ണ്ട് മാ​റ്റി​വെ​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story