Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​രു​ണ്യ ഹ​സ്തം തേ​ടി...

കാ​രു​ണ്യ ഹ​സ്തം തേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ

text_fields
bookmark_border
നി​ല​മ്പൂ​ർ: കൈ​വി​ടി​ല്ല ക​രു​ണ​യു​ടെ ക​ര​ങ്ങ​ൾ എ​ന്ന ക​ന​വി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ജ​സീ​ന​യും ഫ​ർ​സീ​ന​യും. കാ​രു​ണ‍്യ​മാ​സ​ത്തി​ൽ ക​രു​ണ​യു​ടെ ക​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മ​മു​ണ്ടാ​കാ​റി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​മു​ള്ള​ത്. വ​ഴി​ക്ക​ട​വി​ൽ ദൈ​വ​പ്രീ​തി കാം​ക്ഷി​ച്ച് ഒ​രു നാ​ട് ഒ​രു​മി​ച്ചൊ​രു സ​ൽ​ക​ർ​മ​ത്തി​ന് തി​രി​കൊ​ളു​ത്തു​ന്നു. ജീ​വി​ത വ​ഴി​യി​ൽ അ​നാ​ഥ​രാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വ​ത്തി‍​െൻറ​യും അ​ഭി​മാ​ന​ത്തി‍​െൻറ​യും ത​ണ​ലൊ​രു​ക്കാ​ൻ. ഏ​ഴ് കൊ​ല്ലം മു​മ്പ് മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച വ​ഴി​ക്ക​ട​വ് മ​ണ​ൽ​പ്പാ​ട​ത്തെ പ​ലേ​യ​ക്കോ​ട​ൻ സൈ​ത​ല​വി​യു​ടെ മ​ക്ക​ളാ​യ ജ​സീ​ന​ക്കും ഫ​ർ​സീ​ന​ക്കു​മാ​ണ് നാ​ട്ടു​ക്കാ​ർ തു​ക സ​മാ​ഹ​രി​ച്ച് കാ​രു​ണ‍്യ​ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. മ​രം​വെ​ട്ടു​ക്കാ​ര​നാ​യി​രു​ന്നു സൈ​ത​ല​വി. ഒ​രു ദി​വ​സം ഭാ​ര‍്യ ഫാ​ത്തി​മ ത​ല​ക​റ​ങ്ങി വീ​ണു. വൈ​ദ‍്യ​പ​രി​ശോ​ധ​ന​യി​ൽ ഭാ​ര‍്യ അ​ർ​ബു​ദ​ത്തി​ന് അ​ടി​മ​പ്പെ​ട്ടു​വെ​ന്ന​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ൽ സൈ​ത​ല​വി വി​ഷം ക​ഴി​ച്ച് മ​രി​ച്ചു. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ടെ​യും താ​ങ്ങും ത​ണ​ലു​മാ​കേ​ണ്ട ഫാ​ത്തി​മ​യും രോ​ഗം മൂ​ർ​ച്ഛി​ച്ച് ഭ​ർ​ത്താ​വ് മ​രി​ച്ച് മൂ​ന്നാം മാ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ജ​സീ​ന​യും ഫ​ർ​സീ​ന​യും അ​നാ​ഥ​രാ​യി. ഉ​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം വി​റ്റാ​ണ് ഫാ​ത്തി​മ​യു​ടെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്. സ​ഹോ​ദ​രി​മാ​ർ ഇ​പ്പോ​ൾ ഉ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്ടി​ൽ മാ​റി മാ​റി താ​മ​സി​ക്കു​ക​യാ​ണ്. 38-ാം വ​യ​സ്സി​ൽ ഉ​മ്മ മ​രി​ച്ച​പ്പോ​ൾ ജ​സീ​ന ഒ​മ്പ​താം ക്ലാ​സി​ലും ഫ​ർ​സീ​ന അ​ഞ്ചാം ക്ലാ​സി​ലും പ​ഠി​ക്കു​ക​യാ​യി​രു​ന്നു. അ​നാ​ഥ​മാ​ക​പ്പെ​ട്ട​തോ​ടെ ജ​സീ​ന​യു​ടെ തു​ട​ർ​പ​ഠ​നം നി​ല​ച്ചു. യൗ​വ​നാ​രം​ഭ​ത്തി​ൽ​ത​ന്നെ അ​നാ​ഥ​യാ​ക​പ്പെ​ട്ട​തി‍​െൻറ മ​നോ​വി​ഷ​മ​വും സ്വ​ജീ​വി​താ​നു​ഭ​വ​ത്തി‍​െൻറ വെ​ന്തു​രു​ക​ലും ജ​സീ​ന​യെ മാ​ന​സി​ക വൈ​ക​ല‍്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ടു. ഇ​പ്പോ​ൾ പാ​ലി​യേ​റ്റി​വ് കെ​യ​റി‍​െൻറ ചി​കി​ത്സ​യി​ലാ​ണ്. മേ​ഖ​ല​യി​ലെ ഒാ​ർ​ഫ​നേ​ജ് സ്കൂ​ളി​ലെ പ്ല​സ്​ ടു​വി​ന് പ​ഠി​ക്കു​ന്ന ഫ​ർ​സീ​ന ജീ​വി​ത​ത്തോ​ട് പൊ​രു​തി ജ​യി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ റ​ഹ്മാ​ൻ ചെ​യ​ർ​മാ​നാ​യും ഹ​ഫ്സ​ത്ത് പു​ളി​ക്ക​ൽ ക​ൺ​വീ​ന​റു​മാ​യും വ​ഴി​ക്ക​ട​വ് ഗ്രാ​മീ​ൺ ബാ​ങ്കി​ൽ 40127101052107 ന​മ്പ​ർ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. IFSC CODE : KLGBOO40127. MCR CODE: 679480813. ഫോ​ൺ: 9447948470, 9846804419.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story