Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:29 AM GMT Updated On
date_range 31 July 2017 8:29 AM GMTഹർത്താലിനോട് നോ പറഞ്ഞ് കൊടിഞ്ഞി
text_fieldsbookmark_border
തിരൂരങ്ങാടി: ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ കൊടിഞ്ഞി ഗ്രാമത്തിൽ ഏശിയില്ല. നന്നമ്പ്ര പഞ്ചായത്തിെൻറ വിവിധഭാഗങ്ങളിൽ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോൾ കൊടിഞ്ഞിയിലെ വിവിധ പ്രദേശങ്ങളിൽ തുറന്നുപ്രവർത്തിച്ചു. ബി.ജെ.പി ഹർത്താലുകളിലുൾപ്പെടെ കടകളടച്ച് സഹകരിച്ചു പോന്നിരുന്ന കൊടിഞ്ഞി സ്വദേശികൾ ഫൈസൽ വധത്തോടെയാണ് മാറിചിന്തിച്ചത്. കൊടിഞ്ഞി ഫാറൂഖ് നഗർ, സെൻട്രൽ ബസാർ, കോറ്റത്തങ്ങാടി, ചെറുപ്പാറ, പാലാപാർക്ക്, അൽഅമീൻ നഗർ, തിരുത്തി ഭാഗങ്ങളിലെല്ലാം കടകൾ തുറക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. കൊടിഞ്ഞിയിൽ കടകൾ തുറന്ന വിവരം അറിഞ്ഞതോടെ സമീപ പ്രദേശങ്ങളിൽനിന്ന് ആളുകൾ സാധനങ്ങൾ വാങ്ങാൻ കൊടിഞ്ഞിയിലേക്കൊഴുകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story