Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:29 AM GMT Updated On
date_range 2017-07-31T13:59:59+05:30സങ്കുചിത ചിന്ത വളർത്തുന്ന ശക്തികൾക്കെതിരെ ഹൃദയം കൊണ്ട് പോരാടുക- ^കെ. ജയകുമാർ
text_fieldsസങ്കുചിത ചിന്ത വളർത്തുന്ന ശക്തികൾക്കെതിരെ ഹൃദയം കൊണ്ട് പോരാടുക- -കെ. ജയകുമാർ തിരൂർ: മനുഷ്യനെ സങ്കുചിത ചിന്തകളിലേക്ക് വഴി തിരിച്ച് വിടുന്ന ശക്തികളെ സ്വന്തം ഹൃദയത്തിൽ പ്രതിരോധം തീർത്താണ് നേരിടേണ്ടതെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ. തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ ഫോറം ഫോർ യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി ഒരുക്കിയ സ്നേഹ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. സ്നേഹ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനന്തു, ചിത്രരചന മത്സര വിജയി എം.പി. അവന്തിക, കവിത രചന വിജയി ജിഷ അനിൽ എന്നിവർക്കുള്ള സമ്മാനദാനം കെ.എക്സ്. ആേൻറാ നിർവഹിച്ചു. പൊതുപ്രവർത്തകരായ വി. അപ്പു മാസ്റ്റർ, വി. ആയിഷക്കുട്ടി എന്നിവരെ ആദരിച്ചു. കെ. രഘുമേനോൻ സ്വാഗതവും റിഫായി നന്ദിയും പറഞ്ഞു.
Next Story