Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറീസർവേ അപാകം; നികുതി...

റീസർവേ അപാകം; നികുതി അടക്കാനാവാതെ ഭൂവുടമകൾ

text_fields
bookmark_border
സി.പി.എം മാർച്ച് നടത്തി പട്ടാമ്പി: റീസർവേ അപാകം കാരണം ഭൂവുടമകൾക്ക് നികുതി അടക്കാനാവാത്തിൽ പ്രതിഷേധിച്ച് സി.പി.എം മുതുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. എൺപതോളം കുടുംബങ്ങളാണ് കൈവശമുള്ള ഭൂമിയുടെ രേഖ ശരിയല്ലാത്തതിനാൽ പ്രയാസപ്പെടുന്നത്. ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.സി. വാസു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ, സി. മുകേഷ്, ടി.വി. മമ്മു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം. ശങ്കരൻകുട്ടി സ്വാഗതവും ടി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സീതാപ്പുറം കോളനിയിലെ രണ്ടുപേരുടെ നികുതി അധികൃതർ സ്വീകരിക്കുകയും ബാക്കിവരുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ചിത്രം : റീസർവേ അപാകത്തിനെതിരെ മുതുതലയിൽ നടന്ന മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പ് പട്ടാമ്പി: മുതുതല എ.യു.പി സ്കൂളിൽ പാർലമ​െൻറ് തെരഞ്ഞെടുപ്പ് നടത്തി. സാമൂഹിക ശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിൽ ജനാധിപത്യ രീതിയിൽ ഇ-വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 12 പേർ അഞ്ച് സ്ഥാനങ്ങളിലേക്ക് മത്സരിച്ചു. പ്രധാനമന്ത്രിയായി (സ്കൂൾ ലീഡർ) സ്നേഹയെ തെരഞ്ഞെടുത്തു. ഷിഫ (വിദ്യാഭ്യാസ മന്ത്രി), മുഹമ്മദ് അസ്ലം (അച്ചടക്ക മന്ത്രി), ഷഹബാസ് (ശുചിത്വ മന്ത്രി) അസ്ലഹ തസ്നി (കൃഷി മന്ത്രി) എന്നിവർ തെരഞ്ഞെക്കപ്പെട്ടു. ആഗസ്റ്റ് 15ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. ചിത്രം : മുതുതല എ.യു.പി.എസിൽ നടന്ന സ്കൂൾ തെരഞ്ഞെടുപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story