Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 2:17 PM IST Updated On
date_range 30 July 2017 2:17 PM ISTവിമാന യാത്രക്കാരെൻറ നഷ്ടപ്പെട്ട 14,000 സൗദി റിയാൽ തിരിച്ചുനൽകി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് നഷ്ടമായ പണം തിരികെ നൽകി. കരിപ്പൂർ സ്വദേശി നവാസ് ആനപ്രയാണ് 14,000 സൗദി റിയാൽ ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായത്. എയർപോർട്ട് റോഡിൽ നിന്നാണ് യുവാവിന് പണം ലഭിച്ചത്. ദമ്മാമിൽനിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് നടുവണ്ണൂർ സ്വദേശി സുബൈറിൽ നിന്നാണ് ശനിയാഴ്ച രാവിലെ പണം നഷ്ടമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം കരിപ്പൂർ സ്വദേശിക്ക് ലഭിച്ചതായി അറിഞ്ഞത്. കരിപ്പൂർ പൊലീസിെൻറ സാന്നിധ്യത്തിലാണ് 2.4 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ പണം തിരിച്ചുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story