Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:38 AM GMT Updated On
date_range 2017-07-30T14:08:58+05:30ജനകീയമായ പദ്ധതി രൂപവത്കരണമാണ് വികസനത്തിെൻറ ഭൂമിക ^മന്ത്രി രവീന്ദ്രനാഥ്
text_fieldsജനകീയമായ പദ്ധതി രൂപവത്കരണമാണ് വികസനത്തിെൻറ ഭൂമിക -മന്ത്രി രവീന്ദ്രനാഥ് കൊണ്ടോട്ടി: ജനകീയമായ പദ്ധതി രൂപവത്കരണമാണ് വികസനത്തിെൻറ ഭൂമികയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കൊണ്ടോട്ടി മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. വികസനത്തിന് വേണ്ടത് ജനകീയ ചർച്ചയാണ്. എല്ലാവരെയും ഉൾക്കൊണ്ടാണ് പദ്ധതി തയാറാക്കുന്നതെന്ന ബോധ്യം പദ്ധതിയുടെ നടത്തിപ്പിൽ ജനകീയതയുണ്ടാകാൻ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടി, മികച്ച ഇന്ത്യൻ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടിക എന്നിവരെ ആദരിച്ചു. മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി, നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ. നസീറ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സറീന ഹസീബ്, എ.കെ. അബ്ദുറഹ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിനികളായ എൻ. പ്രമോദ് ദാസ്, പുലത്ത് കുഞ്ഞു, പി.പി. മൂസ, അശ്റഫ് മടാൻ, കെ. രാമചന്ദ്രൻ, ഇ.എം.ഇ.എ കോളജ് മാനേജർ സി.പി. കുഞ്ഞാൻ, മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പെരിന്തൽമണ്ണ സബ് കലക്ടർ ഡോ. ഒ.െജ. അരുൺ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Next Story