Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ കാർഡ്​ മുൻഗണന...

റേഷൻ കാർഡ്​ മുൻഗണന പട്ടിക: പരിശോധനയിൽ 60 പേർ പുറത്ത്

text_fields
bookmark_border
കൊണ്ടോട്ടി: താലൂക്ക് സപ്ലൈ ഒാഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകൾ കയറി നടത്തിയ പരിശോധനയിൽ അനർഹമായി മുൻഗണന വിഭാഗത്തിെല റേഷൻ കാർഡ് കൈവശംെവച്ച 60 പേരെ കണ്ടെത്തി പട്ടികക്ക് പുറത്താക്കി. ഇതോടെ കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ മുൻഗണന പട്ടികയിൽനിന്ന് പുറത്തായവരുടെ എണ്ണം 1892 ആയി. താലൂക്ക് സപ്ലൈ ഓഫിസർ ഗാനദേവിയുടെ നേതൃത്വത്തിൽ പൊന്നാട്, എടവണ്ണപ്പാറ, ഒാമാനൂർ, വാഴയൂർ, ചേലേമ്പ്ര, സ്പിന്നിങ്മിൽ, കൈതക്കുണ്ട എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് 60 പേർ കുടുങ്ങിയത്. പരാതിയൊന്നും ലഭിക്കാതെതന്നെ വലിയ വീടുകളിൽ അധികൃതരെത്തി റേഷൻ കാർഡ് പരിശോധിച്ചാണ് നടപടിയെടുത്തത്. സംശയം തോന്നി കയറിയ ഭൂരിപക്ഷം വീടുകളിലും മുൻഗണന വിഭാഗത്തിനുള്ള റേഷൻ കാർഡ് കണ്ടെത്തിയെന്ന് ടി.എസ്.ഒ ഗാനദേവി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. റേഷനിങ് ഇൻസ്‌പെക്ടർമാരായ രാജേഷ്, മുരുകാനന്ദൻ, ആരിഫ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, മുൻഗണന പട്ടികയിലേക്ക് മാറാൻ അപേക്ഷ നൽകാൻ നൂറുകണക്കിനാളുകളാണ് ദിവസവും താലൂക്ക് സപ്ലൈ ഓഫിസിലെത്തുന്നത്. ഇതിനകം 3242 അപേക്ഷകൾ ഓഫിസിലെത്തി. ജൂലൈ 30 വരെയാണ് അപേക്ഷ നൽകാനുള്ള സമയപരിധി. 'സ്‌നേഹപൂർവം പെൺകുട്ടികളോട്' സെമിനാർ കൊണ്ടോട്ടി: പെൺകുട്ടികൾക്ക് മാത്രമായി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ല ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'സ്നേഹപൂർവം പെൺകുട്ടികളോട്' പരിപാടി ശ്രദ്ധേയമായി. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സി.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. സലീന ബാപ്പുട്ടി, കെ.എൽ. പത്മ, രോഹിണി, എം. നശീദ, എ.കെ. മൈമൂന, സി.വി. സലീന, നിഷാദേവി, നൂർജഹാൻ, ജുമാന, ഷുഹൈബ എന്നിവർ സംസാരിച്ചു. പി.ടി. ഇസ്മായിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ബർറത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story