Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 2:11 PM IST Updated On
date_range 29 July 2017 2:11 PM IST24 ലക്ഷത്തിെൻറ കുഴൽപ്പണവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
താനൂർ: 24 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ. മൂന്നിയൂർ ആലിൻചുവട് സ്വദേശി വാക്കത്തൊടിക സെയ്തലവിയാണ് താനൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസിെൻറ പിടിയിലായത്. താനൂർ സി.ഐ സി. അലവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് പ്രതിയെ വലയിലാക്കിയത്. 2,000 രൂപയുടെ 12 കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ സലേഷ്, രതീഷ്, ആൽബിൻ, നിഷാദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഒരു മാസം മുമ്പ് താനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story