Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:38 AM GMT Updated On
date_range 2017-07-29T14:08:59+05:30സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമാക്കരുതെന്ന്
text_fieldsസെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമാക്കരുതെന്ന് കോഴിക്കോട്: കേരള അഡ്മിനിട്രേറ്റിവ് ൈട്രബ്യൂണല്‍ അംഗമായി മുന്‍ ഡി.ജി.പി ഡോ. ടി.പി. സെന്‍കുമാറിനെ നിയമിക്കരുതെന്ന് കേരളത്തിലെ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പി.എസ്.സി ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി ടി.പി. സെന്‍കുമാറിനെ ശിപാര്‍ശ ചെയ്ത് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. എന്നാൽ, ഇതിനുശേഷം സ്ത്രീവിരുദ്ധവും മുസ്ലിംവിരുദ്ധവും കേരള സംസ്ഥാനത്തിെൻറ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങൾ ടി.പി. സെന്‍കുമാര്‍ നടത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേരള ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പൊലീസ് ജാമ്യമില്ലാ കേസെടുത്തിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ സെൻകുമാറിനെ ഇൗ തസ്തികയിൽ നിയമിക്കരുതെന്നാണ് ആവശ്യം. എം.ഐ. ഷാനവാസ് എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.ജി.എസ്. നാരായണന്‍, എം.ഐ. അബ്ദുൽ അസീസ്, പി.ടി.എ. റഹീം എം.എൽ.എ, ഡോ. ഹുസൈന്‍ മടവൂര്‍, ബി. രാജീവന്‍, സി.പി. ജോണ്‍, ഒ. അബ്ദുറഹ്മാൻ, കെ.ഇ.എന്‍, ടി.ഡി. രാമകൃഷ്ണന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, എ.കെ. രാമകൃഷ്ണന്‍, ഡോ. സുനില്‍ പി. ഇളയിടം, കെ.കെ. കൊച്ച്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. പി.കെ. പോക്കര്‍, യു.കെ. കുമാരന്‍, പി.കെ. പാറക്കടവ്, കെ. അംബുജാക്ഷന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, ഭാസുരേന്ദ്ര ബാബു, ഹമീദ് വാണിയമ്പലം, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. യാസീന്‍ അശ്റഫ്, കെ.പി. ശശി, ദിദി ദാമോദരൻ, മുനവ്വറലി ശിഹാബ് തങ്ങൾ, വി.എ. കബീര്‍, കെ.കെ. ബാബുരാജ്, കെ.എസ്. മാധവന്‍, പി. മുജീബ് റഹ്മാന്‍, സി.കെ. അബ്ദുൽ അസീസ്, അശ്റഫ് കടക്കൽ, ശ്രീജ നെയ്യാറ്റിന്‍കര, പി. രാമചന്ദ്രന്‍, ഡോ. ശംസാദ് ഹുസൈൻ, കെ.വി. കുഞ്ഞികൃഷ്ണന്‍, പി.എം. സാലിഹ്, പി. റുഖ്സാന, സി.ടി. സുഹൈബ്, ഡോ. എം.ബി. മനോജ്, ഗോപാല്‍ മേനോൻ, മുജീബ് റഹ്മാന്‍ കിനാലൂര്‍, പി. ബാബുരാജ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Next Story