Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 1:56 PM IST Updated On
date_range 28 July 2017 1:56 PM ISTമലപ്പുറം സിവിൽ സ്റ്റേഷനിൽ കൂട്ടിയിട്ട വാഹനങ്ങൾക്ക് ഒടുവിൽ മോചനമാകുന്നു
text_fieldsbookmark_border
മലപ്പുറം: സിവിൽ സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി അനാഥമായി കിടക്കുന്ന വാഹനങ്ങൾ ഒടുവിൽ ലേലം ചെയ്യാൻ നടപടിയാകുന്നു. ഇതിെൻറ ഭാഗമായി വാഹനങ്ങൾ എണ്ണി തിട്ടപ്പെടുത്തി നമ്പറുകളിടാൻ തുടങ്ങി. മണൽ കടത്തിയതുൾപ്പെടെ വിവിധ കേസുകളിൽ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് കലക്ടറുടെ ഒാഫിസ് പരിസരത്ത് തുരുെമ്പടുത്ത് നശിക്കുന്നത്. സ്ഥലപരിമിതി കാരണം പലയിടത്തും ഒന്നിന് മുകളിൽ ഒന്നായാണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ആർക്കും ഉപകാരമില്ലാതെ നശിപ്പിക്കുന്നത്. സിവിൽ സ്റ്റേഷൻ വളപ്പിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിൽ നിർത്തിയിട്ട വാഹനത്തിൽ 2016 നവംബർ ഒന്നിന് ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്നാണ് വാഹനങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, അതിന് ശേഷവും നടപടികൾ ഇഴയുകയായിരുന്നു. ലേല നടപടികളുടെ ഭാഗമായി പത്രങ്ങളിൽ വൈകാെത വിജ്ഞാപനം നൽകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story