Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:14 PM IST Updated On
date_range 27 July 2017 2:14 PM ISTസമകാലിക പ്രശ്നങ്ങളുമായി 'പ്രമുഖൻ' കോളജ് മാഗസിൻ പുറത്തിറങ്ങി
text_fieldsbookmark_border
ആനക്കര: ആനക്കര എ.ഡബ്ല്യൂ.എച്ച് കോളജ് വിദ്യാർഥികൾ തയാറാക്കിയ 'പ്രമുഖൻ' മാഗസിൻ പ്രകാശനം ചെയ്തു. സൗമ്യ, ജിഷ എന്നിവർക്ക് സമർപ്പിച്ചാണ് മാഗസിൻ ഇറങ്ങിയത്. 'പ്രമുഖൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രമുഖ നടൻ, നടി എന്നിവരെ മാത്രം ഉയർത്തികാട്ടിയാണ് ദിവസങ്ങളായി ഇപ്പോൾ പത്ര, ചാനലുകൾ വാർത്ത കൊടുക്കുന്നത്. തൃത്താല എ.എസ്.ഐ ഉദയകുമാർ അഡ്വ. മുഹമ്മദ്ഷാഫിക്ക് നൽകി പ്രകാശനം നടത്തി. കോളജ് ചെയർമാൻ മുനവ്വറിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എൻ.കെ. ബാബു ഇബ്രാഹിം, യൂനിയൻ പ്രസിഡൻറ് പി.എം. ഹസ്ഹർ, യൂനിയൻ സെക്രട്ടറി അസീഫ് റാൻ, അഭിലാഷ് എന്നിവർ സംസാരിച്ചു. വിദേശമദ്യം പിടികൂടി ഷൊർണൂർ: നേത്രാവതി എക്സ്പ്രസിൽ നിന്ന് 15 ലിറ്റർ വിദേശമദ്യം റെയിൽവേ െപാലീസ് പിടികൂടി. ബുധനാഴ്ച ഉച്ചക്ക് ഷൊർണൂരിലെത്തിയ ട്രെയിനിെൻറ പിന്നിലുള്ള ജനറൽ കമ്പാർട്ടുമെൻറിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ട ബാഗിലാക്കി വെച്ച മദ്യം പിടികൂടിയത്. 750 മി.ലിറ്ററിെൻറ 20 ബോട്ടിൽ മദ്യമാണ് ബാഗിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story