Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 2:08 PM IST Updated On
date_range 27 July 2017 2:08 PM ISTപാർപ്പിടപദ്ധതി: കരുവാരകുണ്ടിൽ അന്തിമ പട്ടികയിൽ 400 കുടുംബങ്ങൾ
text_fieldsbookmark_border
മഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ കുടുംബശ്രീ ശേഖരിച്ച വിവരങ്ങളുടെ ഡാറ്റാ എൻട്രി പൂർത്തിയായപ്പോൾ സർക്കാർ പദ്ധതിയിൽ വീട് പ്രതീക്ഷിച്ച ഭൂരിഭാഗം പേരും പുറത്ത്. ഭവനപദ്ധതിക്ക് പരിഗണിക്കാൻ കുടുംബമെന്ന ഘടനക്ക് റേഷൻകാർഡ് ആധാരമാക്കിയതാണ് കാരണം. രണ്ടായിരത്തിൽ പരം പേർ കുടുംബശ്രീയുടെ സർവേയിൽ വന്ന കരുവാരകുണ്ട് പഞ്ചായത്തിൽ 400 കുടുംബങ്ങളാണ് അന്തിമ പട്ടികയിൽ. ഇതിൽ തന്നെ വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ, വാസയോഗ്യമായ വീടില്ലാത്തവർ എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണ്. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി എന്ന നിലക്കാണ് സർവേ നടത്തിയത്. ഇതിെൻറ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി ചെലവഴിക്കാൻ സർക്കാർ നൽകിയ ഫണ്ട് ഭവന നിർമാണത്തിന് വിനിയോഗിക്കരുതെന്ന് തടസ്സമുന്നയിച്ചിരുന്നു. സർക്കാർ നേരിട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആനുപാതികമായി പണം മാറ്റിവെക്കുകയും ചെയ്തു. ഫലത്തിൽ വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നൽകി വന്ന വീടുകൾക്ക് ആനുപാതികമായി സർക്കാറിെൻറ സമ്പൂർണ പാർപ്പിട സുരക്ഷപദ്ധതിയിൽ വീട് നൽകാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story