Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണൽക്കടത്ത്​: രണ്ട്​...

മണൽക്കടത്ത്​: രണ്ട്​ പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ

text_fields
bookmark_border
കൊളത്തൂർ: അനധികൃത മണൽക്കടത്ത് കേസുകളിൽ ഒളിവിലായിരുന്ന രണ്ടുപേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മലശ്ശേരി മനങ്ങവനാട് കൂമ്പംപറമ്പിൽ മനോജ് എന്ന മണിച്ചൻ മനോജ് (26), കൊളത്തൂർ പടിഞ്ഞാറെകുളമ്പ് ചെങ്കുണ്ടൻ അബ്ദുൽ ഹക്കീം എന്ന അമ്മാവൻ (28) എന്നിവരാണ് പിടിയിലായത്. മനോജി​െൻറ പേരിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലും ഹക്കീമി​െൻറ പേരിൽ കൊളത്തൂർ പൊലീസ് സ്േറ്റഷനിലും വാറൻറുകൾ നിലവിലുണ്ട്. മണൽക്കടത്തിൽ കുപ്രസിദ്ധമായ കൊളത്തൂർ പ്രദേശെത്ത സംഘത്തിൽ ഇവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാലങ്ങളായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. എസ്.െഎ കെ.പി. സുരേഷ്ബാബു, സി.പി.ഒമാരായ സജീർ, മിഥുൻ, ജബ്ബാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികെള പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Manoj: മനോജ് Abdul hakkeem: അബ്ദുൽ ഹക്കീം mk
Show Full Article
TAGS:LOCAL NEWS 
Next Story