Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:44 AM GMT Updated On
date_range 2017-07-26T15:14:59+05:30വടക്കൻ കാട്ടിൽ കാട്ടാന ഇറങ്ങി: നാട്ടുകാർ ഭീതിയിൽ
text_fieldsമുണ്ടൂർ: വടക്കൻ കാട്ടിൽ ചൊവ്വാഴ്ച രാത്രി കാട്ടാന ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കല്ലടിക്കോട് മലയുടെ താഴ്വാര പ്രദേശങ്ങളിലൊന്നാണിത്. വേലിക്കാടിന് അടുത്ത് ആര്യനെറ്റ് കോളജിന് മുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കാട്ടാനയെ കണ്ടത്. റാപിഡ് െറസ്പോൺസ് സംഘവും വനപാലകരും കാട്ടാനയുടെ നീക്കം നീരിക്ഷിക്കുകയാണ്. അനിഷ്ട സംഭവങ്ങളില്ല. ആർ.ആർ.ടി വനം ഓഫിസർ പുരുഷോത്തമനും സംഘവും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പുറ്റാനിക്കാട് വനത്തിൽ ചന്ദനമോഷണം മണ്ണാർക്കാട്: പുറ്റാനിക്കാട് വനത്തിൽ വീണ്ടും ചന്ദനമോഷണം. കഴിഞ്ഞ ദിവസമാണ് വനത്തിനകത്തുനിന്നും ചന്ദനമരം വാളുപയോഗിച്ചു മുറിച്ചു കടത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. നേരത്തേ ഇവിടെ നടന്ന ചന്ദനമോഷണത്തിൽ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. മണ്ണാർക്കാട് കോടതിപ്പടിയിലെ ഗതാഗത പരിഷ്‌കാരം തുടരാൻ തീരുമാനം മണ്ണാർക്കാട്: കോടതിപ്പടിയിലെ ഗതാഗത പരിഷ്‌കാരം തുടരാൻ തീരുമാനം. നിലവിലെ പരാതികളും ന്യൂനതകളും പരിശോധിച്ച് ആവശ്യമാണെങ്കിൽ നടപടികൾ സ്വീകരിക്കാനും അതുവരെ നിലവിലെ പരിഷ്‌കാരം തുടരാനുമാണ് തീരുമാനം. ഒറ്റപ്പാലം സബ് കലക്ടറുടെ സാന്നിധ്യത്തിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ചേർന്ന േയാഗത്തിലാണ് തീരുമാനം.
Next Story