Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ് സർവകലാശാല:...

കാലിക്കറ്റ് സർവകലാശാല: ഗ്രേഡ് കാർഡ് വിതരണം എങ്ങുമെത്തിയില്ല

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാല: ഗ്രേഡ് കാർഡ് വിതരണം എങ്ങുമെത്തിയില്ല കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഈ വർഷം പഠനം പൂർത്തിയാക്കിയ ബിരുദവിദ്യാർഥികൾക്കുള്ള കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് വിതരണം എങ്ങുമെത്തിയില്ല. ഇക്കാരണത്താൽ കേന്ദ്ര സർവകലാശാലകളുൾെപ്പടെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ തുടർപഠനം നടത്താനുള്ള അവസരമാണ് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത്. ഇൗ ആഴ്ച മുതൽ കോളജുകളിൽ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് വിതരണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല. പല കേന്ദ്ര സർവകലാശാലകളിലും പ്രവേശനനടപടികൾ പൂർത്തിയാകുകയാണ്. താൽക്കാലിക മാർക്ക്ലിസ്റ്റുമായി പ്രവേശനം നേടിയ പലർക്കും യഥാർഥ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ പ്രവേശനം റദ്ദാകുമെന്ന ആശങ്കയുണ്ട്. സർവകലാശാലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് വൈകുന്നതിനു കാരണമെന്ന് അധികൃതർതന്നെ പറയുന്നു. പരീക്ഷഭവനാണ് ഇക്കാര്യത്തിൽ മുൻൈക എടുക്കേണ്ടത്. മൂന്നുമാസം മുമ്പുതന്നെ ചില കോഴ്സുകളുടെ ഫലപ്രഖ്യാപനം നടത്തിയെങ്കിലും ഇതിനുശേഷമുള്ള സർട്ടിഫിക്കറ്റ് തയാറാക്കൽ എങ്ങുമെത്തിയിട്ടില്ല. മറ്റു സർവകലാശാലകളുടെ മുന്നിലെത്തുന്നു എന്നു വരുത്താനാണ് നേരേത്ത ഫലം പ്രഖ്യാപിക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ, ഇതോടൊപ്പം പ്രൊവിഷനൽ സർട്ടിഫിക്കറ്റും ഗ്രേഡ് കാർഡും വിതരണം ചെയ്യാനുള്ള ഒരു നടപടിയുമില്ല. െറഗുലർ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുക‍ൾ വിതരണം ചെയ്തതിനു ശേഷമേ വിദൂരവിദ്യാഭ്യാസ വിദ്യാർഥികൾക്ക് ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുകയുള്ളൂ എന്നത് ദുരിതം വർധിപ്പിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story