Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറിയമുണ്ടം...

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ അപരാജിത ധൂമ ചൂർണം വിതരണം ചെയ്തു

text_fields
bookmark_border
കല്‍പകഞ്ചേരി: പനി പ്രതിരോധത്തി​െൻറ ഭാഗമായി കൊതുകുകളെ ഇല്ലായ്മ ചെയ്യാൻ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും അപരാജിത ധൂമചൂർണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഇരിങ്ങാവൂരിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കാരാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ്, അംഗങ്ങളായ എൻ.വി. ബാലകൃഷ്ണൻ, പി.ടി. കദീജ, കെ. സഫീല, സി. സാജിദ, സി.ടി. റഷീദ്, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. വിദ്യ, പി.പി. സെയ്തലവി എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർ വഴിയാണ് ഈ ചൂർണം വിതരണം ചെയ്തത്. CAPTION Tir w3 കൊതുക് നിര്‍മാർജനത്തി​െൻറ ഭാഗമായി അപരാജിത ധൂമചൂര്‍ണം വിതരണോദ്ഘാടനം ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസലാം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story