Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടിപ്പരുത്തിയോടുള്ള...

കാട്ടിപ്പരുത്തിയോടുള്ള നഗരസഭ അവഗണന അവസാനിപ്പിക്കണം

text_fields
bookmark_border
വളാഞ്ചേരി: കാട്ടിപ്പരുത്തി പ്രദേശത്തോട് നഗരസഭ അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി. കറ്റിട്ട പാലം വീതി കുട്ടി പണിയുക, കുളത്തിനും പാടത്തിനും സുരക്ഷഭിത്തി കെട്ടുക, മുണ്ടിയൻ തറയിൽ ഉപയോഗശുന്യമായി കിടക്കുന്ന കിണർ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സി.കെ.എ. സലാം, എം. കരുണാകരൻ, സുഹൈർ കാട്ടിപ്പരുത്തി, കലിഫ് ഖാദർ, സി.എച്ച്. സഹീർ, പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ഉടൻ പരിഹാരം കാണാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു. CAPTION Tir w6 കാട്ടിപ്പരുത്തി പ്രദേശത്തോട് നഗരസഭ അധികാരികൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story