Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:12 PM IST Updated On
date_range 23 July 2017 2:12 PM ISTഅഴകത്ത് കളം, പള്ളിപ്പറമ്പ് കോളനി വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി
text_fieldsbookmark_border
തിരൂർ: തിരുനാവായ പഞ്ചായത്തിലെ അഴകത്ത് കളം, വെട്ടം പഞ്ചായത്തിലെ പള്ളിപറമ്പ് കോളനികളുടെ സമഗ്ര വികസനത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി തയാറായതായി സി. മമ്മുട്ടി എം.എൽ.എ അറിയിച്ചു. ഹരിജൻ കോളനികളുടെ നവീകരണത്തിനുള്ള പട്ടികജാതി വികസനം അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. റോഡ് നിർമാണം, ആശയ വിനിമയ സംവിധാനം ഒരുക്കൽ, കുടിവെള്ളം ലഭ്യമാക്കൽ, വീടുകളിൽ സൗരോർജ വൈദ്യുതി, സൗരോർജ തെരുവ് വിളക്കുകൾ, ഭവന പുനരുദ്ധാരണം, പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശൗച്യാലയങ്ങൾ നിർമിക്കൽ, മാലിന്യ നിർമാർജനം തുടങ്ങിയവയാണ് ഇതിെൻറ ഭാഗമായി നടക്കുക. ഭവന പുനരുദ്ധാരണം, സംരക്ഷണ ഭിത്തി നിർമാണം, അടുക്കള തോട്ട നിർമാണം, വരുമാന ദായക പദ്ധതികൾ തുടങ്ങിയവയും പദ്ധതിയിലുൾപ്പെടും. പദ്ധതി വിശദീകരണത്തിന് കോളനികളിൽ പ്രത്യേക യോഗം ചേർന്നു. സി. മമ്മുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴകത്ത് കളം കോളനിയിൽ തിരുനാവായ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം മുളക്കൽ മുഹമ്മദലി, പട്ടികജാതി വികസന ഓഫിസർ വേലായുധൻ, വി.പി. കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആനി ഗോഡ് ലീഫ് സ്വാഗതം പറഞ്ഞു. വെട്ടം പള്ളിപ്പറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഇ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നീസ, ടി.പി. ഫാത്തിമ, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story