Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:12 PM IST Updated On
date_range 23 July 2017 2:12 PM ISTമത്തി വില കൂടുന്നു
text_fieldsbookmark_border
എടപ്പാൾ: സാധാരണക്കാരെൻറ മത്സ്യമായ മത്തിയുടെ വിലയും ദിനം പ്രതി വർധിക്കുന്നു. കഴിഞ്ഞ മാസം കിലോക്ക് മുപ്പത് രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 250 കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുനൂറ് രൂപയായിരുന്നു ഒരു കിലോ മത്തിയുടെ വില. എന്നാൽ വെളളിയാഴ്ച വില 260ലെത്തി. ട്രോളിങ് നിരോധനവും മത്സ്യത്തിെൻറ ലഭ്യതക്കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഭീമമായ ചെലവ് വരുന്നതും വില കൂടാൻ കാരണമാകുന്നതായി കച്ചവടക്കാർ പറയുന്നു. മീനിനെക്കാൾ ഇറച്ചിക്കോഴികൾക്ക് വില കുറയുന്നത് മൂലം മീൻ വിൽപന കുറഞ്ഞിട്ടുണ്ട്. മത്സ്യത്തിന് പുറമേ പച്ചക്കറികൾക്കും വില പ്രതിദിനം കൂടുന്നത് ജനങ്ങളെ വലച്ചിരിക്കുകയാണ്. CAPTION Tir P12 mathi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story