Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:27 AM GMT Updated On
date_range 23 July 2017 8:27 AM GMTസിവിൽ പൊലീസ് ഓഫിസർ: 26 വരെ അപേക്ഷിക്കാം
text_fieldsbookmark_border
മലപ്പുറം: സിവിൽ പൊലീസ് ഓഫിസർ, വനിത സിവിൽ പൊലീസ്, എക്സൈസ് ഓഫിസർ തസ്തികകളിലേക്ക് നിലമ്പൂർ, കാളികാവ്, അരീക്കോട് ബ്ലോക്കുകളിലെ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് ജുലൈ 26 വരെ അപേക്ഷിക്കാമെന്ന് ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. മുമ്പ് നിലമ്പൂർ ബ്ലോക്കിലുള്ളവർക്ക് മാത്രമായിരുന്നു അവസരം. പുതിയ വിജ്ഞാപനമനുസരിച്ച് അരീക്കോട്, കാളികാവ് ബ്ലോക്കിലെ പണിയാൻ, അടിയാൻ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്കും യോഗ്യരായ മറ്റു പട്ടികവർഗക്കാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ keralapsc.gov.in ൽ ലഭിക്കും. െലക്ചറർ ഒഴിവ് മലപ്പുറം: കോട്ടക്കൽ ഗവ. വനിത പോളിടെക്നിക് കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ െലക്ചറർ തസ്തികകളിൽ ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം വിഷയങ്ങളിലാണ് ഒഴിവുകൾ. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ചിച്ചുള്ള യോഗ്യത, പ്രായം, അധ്യാപന പരിചയം എന്നിവ ആവശ്യമാണ്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ജൂലൈ 27ന് രാവിലെ 10നും ഇംഗ്ലീഷ്, ഗണിതശാസ്ത്രം വിഷയങ്ങളിൽ 28ന് രാവിലെ 10നും കൂടിക്കാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story