Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:38 AM GMT Updated On
date_range 2017-07-21T14:08:21+05:30പെരുവള്ളൂരിൽ 50 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി
text_fieldsതേഞ്ഞിപ്പലം: പെരുവള്ളൂർ പഞ്ചായത്തിൽ 50 ഏക്കർ തരിശ് ഭൂമിയിൽ നെൽകൃഷി ചെയ്യാൻ ജനകീയ കൂട്ടായ്മ. വയലുകൾ വ്യാപകമായി മണ്ണിട്ട് നികത്തുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ഒത്തുചേർന്ന് നെൽകൃഷി തുടങ്ങാൻ തീരുമാനിച്ചത്. 12 വർഷം തരിശായി കിടന്ന കല്ലടപാടം മുതൽ അരീക്കാട് വരെയുള്ള മൈത്രി പാടശേഖരത്തിൽ കൃഷിയിറക്കാൻ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കാവുങ്ങൽ ഇസ്മായിലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൃഷി ഓഫിർ പി. ഷാജി ഉദ്ഘാടനം ചെയ്തു. പി. വേലായുധൻ മാസ്റ്റർ, കെ. നാരായണൻ നായർ, പി. കൃഷ്ണനുണ്ണി, എ. ഇദ്രീസ്, പി.സി. സദാനന്ദൻ, വി.പി. നായടി, എ.പി. വേലു, പി. അയ്യപ്പൻ, ഇ. റാബിയ, വി.വി. കുഞ്ഞാക്ക, കെ. കുഞ്ഞാത്തൻ, പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കൃഷി വകുപ്പിെൻറയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നെൽകൃഷിക്കാവശ്യമായ മുഴുവൻ തുകയും പലിശ രഹിത വായ്പ നൽകുമെന്ന് പെരുവള്ളൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഗുലാം ഹസൻ ആലംഗീർ പറഞ്ഞു. ഹജ്ജ് പഠനക്ലാസും യാത്രയയപ്പും തിരുരങ്ങാടി: ജമാഅത്തെ ഇസ്ലാമി പാലക്കൽ, പടിക്കൽ ഘടകങ്ങൾ ചേർന്ന് ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. എ.പി. ആലിക്കോയ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ ക്ലാസെടുത്തു. ഹാജിമാർക്ക് ഹജ്ജ് ഗൈഡ് വിതരണം ചെയ്തു. കെ. അബ്ദുറഹ്മാൻ ഖിറാഅത്ത് നടത്തി. സി.പി. യൂനുസ്, പി.എ. ഖാലിദ് മൗലവി എന്നിവർ സംസാരിച്ചു. എം. അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു.
Next Story