Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:18 AM GMT Updated On
date_range 2017-07-16T13:48:49+05:30മാലിന്യം തള്ളൽ കേന്ദ്രമായി കാഞ്ഞിരപ്പുഴ കനാൽ
text_fieldsഒറ്റപ്പാലം: പകർച്ചവ്യാധി പടരുമ്പോഴും മാലിന്യം തള്ളാനുള്ള താവളമായി കാഞ്ഞിരപ്പുഴ കനാൽ മാറുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ അഭാവമാണ് കനാലിൽ മാലിന്യം നിറയാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മഴയെത്തുടർന്ന് കനാലിൽ വെള്ളം നിറഞ്ഞതോടെ മാലിന്യം ഒഴുകിത്തുടങ്ങിയത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ഇലകളും വീണടിഞ്ഞു പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പകർച്ചപ്പനിക്ക് സഹായകമാവും വിധം കൊതുകുകൾക്ക് വളരാൻ അനുകൂല സാഹചര്യമാണ് കനാലിലെ മലിനജലം. മഴക്കാല പൂർവ ശുചീകരണം നടക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് നാട്ടുകാർ പറയുന്നു. കനാലിലെ മലിനജലം സമീപത്തെ കിണറുകൾ ഉൾെപ്പടെയുള്ള ജലാശയങ്ങൾക്കും ഭീഷണിയാണ്. പടം: മലിന ജലം നിറഞ്ഞ പനമണ്ണയിലെ കനാൽ
Next Story