Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 5:32 PM IST Updated On
date_range 15 July 2017 5:32 PM ISTഓണത്തിനൊരുമുറം പച്ചക്കറി: തൈകൾ വിതരണം ചെയ്തു
text_fieldsbookmark_border
പൂക്കോട്ടൂർ: കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി പൂക്കോട്ടൂർ പഞ്ചായത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റബീർ, പിലാക്കാട്ട് ആയിഷ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ അരുൺകുമാർ സ്വാഗതവും കൃഷി അസിസ്റ്റൻറ് മനോജ് നന്ദിയും പറഞ്ഞു. 1,125 പച്ചക്കറി വിത്ത് പാക്കറ്റുകൾ കൃഷിഭവനിൽ എത്തിയതായും ശനിയാഴ്ച മുതൽ വിതരണം ചെയ്യുമെന്നും കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story