Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭയമില്ലാതെ...

ഭയമില്ലാതെ സമൂഹത്തിലിറങ്ങാൻ സ്ത്രീകള്‍ക്ക് പരിശീലനം

text_fields
bookmark_border
പൂ​ക്കോ​ട്ടും​പാ​ടം: ഭ​യ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ല്‍ ഇ​റ​ങ്ങി​ന​ട​ക്കാ​ന്‍ സ്ത്രീ​ക​ള്‍ക്ക് സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ നി​ര്‍ഭ​യ സ്ത്രീ​സു​ര​ക്ഷ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ സ​ഹൃ​ദ​യ ക്ല​ബി​​െൻറ​യും പൂ​ക്കോ​ട്ടും​പാ​ടം ജ​ന​മൈ​ത്രി പൊ​ലീ​സി​​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് പ​രി​ശീ​ല​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ച​ത്. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ അ​മൃ​ത് രം​ഗ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ സി.​പി. സ​തീ​ര​ത്നം, അ​ധ്യാ​പ​ക​രാ​യ എ. ​മ​നോ​ജ്കു​മാ​ര്‍, ഇ.​ടി. ഗി​രീ​ഷ്‌, സി​വി​ല്‍ പൊ​ലീ​സ്‌ ഓ​ഫി​സ​ര്‍ സൈ​നു​ല്‍ ആ​ബി​ദ്‌ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​ത, വി​ധു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ചൈ​ത​ന്യ പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ മ​ഞ്​​ജു ബീ​ഗം, ബെ​റ്റി ജോ​ണ്‍സ​ണ്‍, ഗീ​ത ത​മ്പി, സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍മാ​രാ​യ അ​നീ​ഷ്‌, ജി​യോ ജേ​ക്ക​ബ്‌, നി​ബി​ന്‍ ദാ​സ്‌, അ​ന്‍സാ​ര്‍, സ്മി​ത, പ​ങ്ക​ജം, സി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story